/sathyam/media/media_files/2026/02/20/b-2026-02-20-03-39-20.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഐറിഷ് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സിന്റെ ഇടപെടല്‍. ഇ യൂ -ഇന്ത്യ വ്യാപാര ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അയര്‍ലണ്ടിന്റെ പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്‌സ് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ ഡയറക്ട് വിമാന സര്‍വ്വീസ് തുടങ്ങുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യയുടെയും ഇന്‍ഡിഗോയുടെയും മാനേജ്മെന്റുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയില്‍ നിന്നുള്ള ഡയറക്ട് വിമാന സര്‍വീസ് അയര്‍ലണ്ടിന് വലിയ നേട്ടമുണ്ടാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.നടപടികള്‍ പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷത്തോളം സമയം വേണ്ടിവരുമെങ്കിലും, പരമാവധി വേഗത്തില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനകമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റൂട്ട് വികസിക്കുന്നത് ബിസിനസ്സ് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.ഒപ്പം അയര്‍ലണ്ടില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് മികച്ച കണക്റ്റിവിറ്റിയും ലഭ്യമാക്കും. വന്‍ ടൂറിസം സാധ്യതകളും കൊണ്ടുവരും.
എന്റര്‍പ്രൈസ് അയര്‍ലണ്ട്, ഐ ഡി എ അയര്‍ലണ്ട് എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം മന്ത്രി ചേംബേഴ്‌സ് ഇന്ത്യാ സന്ദര്‍ശനത്തിലാണ്; അടുത്തിടെ സമ്മതിച്ച യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനുശേഷമുള്ള ആദ്യത്തെ ഐറിഷ് ദൗത്യമാണിത്. വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഈ ആഴ്ചയാദ്യം ലുഫ്താന്‍സ ഗ്രൂപ്പും എയര്‍ ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തം ഗണ്യമായി വികസിപ്പിക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് ഈയാഴ്ചയാദ്യം പുറത്തുവന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us