ഓള്‍ യൂറോപ്പ് വടംവലി മത്സരം അയര്‍ലണ്ടിലെ ദ്രോഗഡയില്‍ ഒക്ടോബര്‍ അഞ്ചിന്

New Update
gfds444

ദ്രോഗഡ: അയര്‍ലണ്ടിലെ ചരിത്ര പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഗഡയില്‍, ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷനും(DMA) റോയല്‍ ക്ലബ്ബ് ദ്രോഹടയും സംയുക്തമായി ഒരുക്കുന്ന ഓള്‍ യൂറോപ്പ് വടംവലി മത്സരം ഒക്ടോബര്‍ 5 ശനിയാഴ്ച 9:00AM മുതല്‍ 6:00PM വരെ നടത്തപ്പെടുന്നു.

Advertisment

നിരവധി ചരിത്ര യുദ്ധപോരാട്ടങ്ങള്‍ക് സാക്ഷിയായ ബോയ്ണ്‍ നദി ഈ പോരാട്ടത്തിനും സാക്ഷിയാവും. അയര്‍ലന്‍ഡില്‍ ആദ്യമായി നടത്തപ്പെടുന്ന ഓള്‍ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യന്‍ ഫുഡ് ഫെസ്റ്റും, കുട്ടികളുടെ എന്റര്‍ടൈമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. Viswas Foods മുഖ്യ സ്‌പോണ്‍സറായും Bluechip,Breffni Solutions എന്നിവര്‍ പവര്‍ സ്‌പോണ്‍സര്‍മാരായും നടത്തപ്പെടുന്ന വടംവലി മത്സരത്തില്‍ Finance Choice, Delicia Catering എന്നീ കമ്പനികള്‍ സഹസ്‌പോണ്‍സര്‍മാരായി കൈകോര്‍ക്കുന്നു

ഒന്നാം സമ്മാനം:- *2024* യൂറോയും സ്വര്‍ണ്ണകപ്പും (എവറോളിംഗ് ട്രോഫി) രണ്ടാം സമ്മാനം:- *1001* യൂറോയും വെള്ളികപ്പും (എവറോളിംഗ് ട്രോഫി ) മൂന്നാം സമ്മാനം:- *501* യൂറോയും വെങ്കലകപ്പും (എവറോളിംഗ് ട്രോഫി) സമ്മാനമായി നല്‍കുന്നു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി വരുന്ന ഏഴ് പേര്‍ ഉള്‍പ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകള്‍ ആയിരിക്കും. അയര്‍ലന്‍ഡിലെ പ്രഥമ ഓള്‍ യൂറോപ്പ് വടംവലി മത്സരം കണ്‍കുളിര്‍ക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനുമായി ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷനും റോയല്‍ ക്ലബ്ബും യൂറോപ്പില്‍ ഉള്ള എല്ലാ കായിക പ്രേമികള്‍ക്കും അവസരം ഒരുക്കുന്നു.

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്ക് ഒരു സഹായഹസ്തവുമായി കൂടിയാണ് സംഘാടകര്‍ ഈ മെഗാ മേള സംഘടിപ്പിക്കുന്നത്. അയര്‍ലണ്ടില്‍ നടക്കുന്ന പ്രഥമ ഓള്‍ യൂറോപ്പ് വടംവലി മത്സരം ആവേശോജ്വലം ആയി നടത്തുവാന്‍ സംയുക്ത സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മത്സര രജിസ്‌ട്രേഷന്‍, മറ്റു വിവരങ്ങള്‍ എന്നിവക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍
Jithin +353 85 759 8893 , Emi +353 89 211 5979, vishal +353 89 227 9618, Yesudas +353 87 311 2546

Royal Club Drohata
Advertisment