അയർലണ്ടിന് മാത്രമായി ആമസോൺ വെബ്സൈറ്റ്; ഇനി മുതൽ കസ്റ്റംസ് ഫീസ് നൽകാതെ സാധനങ്ങൾ ഓർഡർ ചെയ്യാം

New Update
Ccgbh

അയര്‍ലണ്ടിനു മാത്രമായി വെബ്‌സൈറ്റ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണ്‍. അയര്‍ലണ്ടുകാര്‍ക്ക് http://Amazon.ie എന്ന വെബ്‌സൈറ്റ് വഴി ഇനിമുതല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ അടക്കം 200 മില്യണില്‍ അധികം ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് ഫീസ് നല്‍കാതെ സ്വന്തമാക്കാം. ഇതുവരെ ആമസോണിന്റെ യുകെ വെബ്‌സൈറ്റില്‍ നിന്നും കസ്റ്റംസ് ഫീസ് അധികമായി നല്‍കി വേണമായിരുന്നു അയര്‍ലണ്ടുകാര്‍ക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍.

Advertisment

http://Amazon.ie വെബ്‌സൈറ്റില്‍ മാസം 6.99 യൂറോ നല്‍കി പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഡെലിവറി ഫ്രീയാണ്. ഒപ്പം പ്രൈം മെമ്പര്‍മാര്‍ക്ക് മാത്രമായുള്ള ഓഫറുകള്‍, സ്‌പെഷ്യല്‍ സെയിലുകള്‍ എന്നിവയ്‌ക്കൊപ്പം ആമസോണ്‍ പ്രൈം വീഡിയോ വഴി നിരവധി സിനിമ, സീരീസുകളും, യുവേഫ ചാംപ്യന്‍സ് ലീഗും കാണാം. പ്രൈം ഗെയിമിങ്ങാണ് പ്രൈം മെമ്പര്‍മാര്‍ക്കുള്ള മറ്റൊരു ഫീച്ചര്‍.

നേരത്തെ ആമസോണിന്റെ യുകെ വെബ്‌സൈറ്റില്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് മെമ്പര്‍ഷിപ്പ് ഐറിഷ് സൈറ്റിലേയ്ക്ക് സ്വിച്ച് ചെയ്യാവുന്നതാണ്. ആവശ്യമെങ്കില്‍ 30 ദിവസത്തെ ഫ്രീ ട്രയലും ഉപയോഗിക്കാം.

അയര്‍ലണ്ടിന് മാത്രമായി വെബ്‌സൈറ്റ് അവതരിപ്പിച്ചതോടെ ബ്രാൻഡ്‌സ് ഓഫ് അയർലണ്ട് എന്ന പേജിലൂടെ ബാറി ’സ് ടീ, ബീവലെ’സ്, എല്ല, ജോ മുതലായി ചെറുതും വലുതുമായ ഐറിഷ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഇനിമുതല്‍ ലഭ്യമാകും. രാജ്യത്തെ ലോക്കല്‍ ബിസിനസുകള്‍ക്കും ഇത് വലിയ നേട്ടമാണ്.

2022-ല്‍ ഡബ്ലിനില്‍ ഫുള്‍ഫില്‍മെന്റ് സെന്റര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ക്ക് തന്നെ അയര്‍ലണ്ടിന് സ്വന്തമായി വെബ്‌സൈറ്റ് എന്ന പദ്ധതി മനസിലുണ്ടായിരുന്നുവെന്ന് ആമസോണിന്റെ അയര്‍ലണ്ട് കണ്‍ട്രി മാനേജര്‍ അലിസണ്‍ ഡണ്‍ പറഞ്ഞു.

Advertisment