ഫ്രീനൗ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ ലൈഫ്റ്റ് ; യൂറോപ്പിൽ ഇനി മത്സരം മുറുകും

New Update
Hnxnxnz

യൂറോപ്പിലെ പ്രമുഖ ടാക്‌സി ബുക്കിങ് ആപ്പായ ഫ്രീനൗ ഏറ്റെടുക്കാന്‍ അമേരിക്കന്‍ ടാക്‌സി കമ്പനിയായ ലൈഫ്റ്റ്. 175 മില്യണ്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍. 2025 പകുതിയോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി യൂറോപ്പിലെങ്ങും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് നീക്കം.

Advertisment

2009-ല്‍ മൈടാക്സി എന്ന പേരില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ് ഫ്രീനൗ ആരംഭിച്ചത്. 2019 മുതല്‍ കാര്‍ നിര്‍മ്മാണ വമ്പന്‍മാരായ ബിഎംഡബ്ല്യുവും, മെഴ്‌സിഡസ് ബെന്‍സും ആണ് ഫ്രീനൗവിന്റെ ഉടമസ്ഥര്‍. അയര്‍ലണ്ട് അടക്കം യൂറോപ്പിലെ ഒമ്പത് രാജ്യങ്ങളിലെ 150-ലധികം നഗരങ്ങളില്‍ ഫ്രീനൗവിന്റെ സേവനം ലഭ്യമാണ്.

ഫ്രീനൗ ഏറ്റെടുത്തുകൊണ്ട് ലൈഫ്റ്റ്കൂ ടി യൂറോപ്യന്‍ വിപണിയിലേയ്ക്ക് എത്തുമ്പോള്‍ മറ്റ് ടാക്‌സി ആപ്പുകളായ ഊബർ , ബോൾട് , ഗെറ്റ്‌ എന്നിവരെല്ലാം കടുത്ത മത്സരം ന്നെ നേരിടേണ്ടിവരും.

Advertisment