/sathyam/media/media_files/2025/09/14/hggh-2025-09-14-04-43-53.jpg)
സ്ലൈഗോ: സ്ലൈഗോയിലെ ക്ലൂനമഹാൻ ഇന്റലെക്ടൽ ഡിസബിലിറ്റി സെൻന്ററിൽ കെയർ അസിറ്റന്ററായിരുന്ന അനീഷ് ടി.പിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തെത്തി. സർക്കാർ ജീവനക്കാരനും, പൂർണ ആരോഗ്യവാനുമായിരുന്ന അനീഷ് ഒരിക്കലും ജീവനൊടുക്കില്ലെന്നും തൻ്റെ മകൻ കൊടിയ മാനസിക പീഡനത്തിനിരയായതായും പിതാവും വിമുക്ത ഭടനുമായ ടി.കെ പുരുഷൻ പത്തനംതിട്ട പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.
അയർലണ്ടിൽ വർഷങ്ങളായി കൂടെ താമസിച്ചിരുന്ന പങ്കാളിയും എറണാകുളം ജില്ലക്കാരിയുമായ മലയാളി നഴ്‌സിനെതിരെ ആണ് പരാതി.വീടിനു സമീപമുള്ള ഷെഡിൽ അനീഷിനെ മരിച്ച നിലയിൽ ഓഗസ്റ്റ് 14 നു വൈകുന്നേരം കണ്ടെത്തുകയായിരുന്നു .
പത്തനംതിട്ട എസ് പി തിരുവല്ല ഡി.വൈ.എസ്‌പി എസ്.നന്ദകുമാറിന് അന്വേഷണ ചുമതല നൽകി. തൻ്റെ മകൻ്റെ മരണത്തിനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി ആവശ്യപെട്ടാണ് അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയിരിക്കുന്നത്. അനീഷ് പങ്കാളിയിൽ നിന്ന് സാമ്പത്തിക ചൂഷണത്തിനിരയായതായും പരാതിയിൽ പറയുന്നു.
അതേസമയം തിരുവല്ല പോലീസ് ചോദ്യം ചെയ്യലിൻ്റെ ഭാഗമായി ആരോപണ വിധേധയായ കോലഞ്ചേരി സ്വദേശിനിയെ വിളിപ്പിച്ചിരുന്നെകിലും അന്വേഷണത്തോട് സഹകരിക്കാതെ പോലീസിനെ കബളിപ്പിച്ചു രാജ്യം വിട്ടതായാണ് സൂചന.കുടുംബം നീതി തേടി മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചനകൾ.