വെക്സ്ഫോർഡിൽ വീണ്ടും വമ്പൻ മയക്കുമരുന്ന് വേട്ട; ലോറിയിൽ നിന്നും പിടിച്ചെടുത്തത് 202 കിലോ കൊക്കെയ്ൻ

New Update
Vc

വെക്‌സ്‌ഫോര്‍ഡിലെ യൂറോപോര്‍ട്ടില്‍ 14.2 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. ശനിയാഴ്ച വൈകിട്ടാണ് ഏകദേശം 202.5 കിലോഗ്രാം വരുന്ന കൊക്കെയ്‌നുമായി 30-ലേറെ പ്രായമുള്ള പുരുഷന്‍ റവന്യൂ ഓഫീസര്‍മാരുടെ പിടിയിലായത്.

Advertisment

ഫെറിയില്‍ എത്തിയ ഒരു ലോറി പരിശോധിക്കവേയായിരുന്നു വമ്പന്‍ അളവില്‍ കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തുറമുഖത്ത് വലിയ അളവില്‍ മയക്കുമരുന്ന് പിടികൂടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ലോറിയുടെ ഇന്ധന ടാങ്കില്‍ കടത്തുകയായിരുന്ന 150 കിലോഗ്രാം കൊക്കെയ്ന്‍ റവന്യൂ പിടിച്ചെടുത്തിരുന്നു

Advertisment