ഡബ്ലിനിലെ നിര്‍ദ്ദിഷ്ട അഭയാര്‍ത്ഥി കേന്ദ്രത്തിന് കുടിയേറ്റ വിരുദ്ധര്‍ തീയിട്ടു,അപലപനീയമെന്ന് പ്രധാനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nfjsfbsjbfsjfs

ഡബ്ലിന്‍ : ഡബ്ലിനിലെ റിംഗ്‌സെന്‍ഡിലെ തോണ്‍കാസില്‍ സ്ട്രീറ്റില്‍ അഭയാര്‍ത്ഥികളുടെ താമസ സ്ഥലത്ത് അഭയാര്‍ത്ഥി വിരുദ്ധര്‍ തീയിട്ടു. ആളപായമൊന്നുമുണ്ടായില്ലെങ്കിലും തലസ്ഥാന നഗരത്തിലുണ്ടായ തീപിടുത്തം രാജ്യത്തെയാകെ ഞെട്ടിച്ചു.ആസൂത്രിതമെന്ന് കരുതുന്ന ഈ സംഭവത്തിനെതിരെ പരക്കെ പ്രതിഷേധവുമുയര്‍ന്നു.

Advertisment

ആറ് ഫയര്‍ എന്‍ജിനുകളും ഗാര്‍ഡയും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുകയിലമര്‍ന്നു. അതേസമയം, അതേ സമയം ഈ അഗ്‌നിബാധയെ കുടിയേറ്റ വിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി.

സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്കാണ് അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന പഴയ പബ്ബ് കെട്ടിടത്തിലും ഗസ്റ്റ് ഹൗസിലും തീപിടുത്തമുണ്ടായത്. ഈ കെട്ടിടങ്ങള്‍ അഭയാര്‍ത്ഥികളെ താമസിക്കാന്‍ ഈ കെട്ടിടങ്ങള്‍ വിട്ടുകൊടുക്കുമെന്ന് മാസങ്ങളായി പറഞ്ഞുകേട്ടിരുന്നു. ഇതിനെതിരെ പരക്കെ പ്രതിഷേധവുമുയര്‍ന്നിരുന്നു.

തുടര്‍ന്ന് ഈ കെട്ടിടം അഭയാര്‍ഥികള്‍ക്കായി വിട്ടുകൊടുക്കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ഇന്റഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡിസംബര്‍ പകുതിയോടെ രംഗത്തുവന്നിരുന്നു. തീപ്പിടുത്തത്തിന് ശേഷവും വകുപ്പ് ഇതേ നിലപാട് ആവര്‍ത്തിച്ചു.

ഭവനരഹിതരും അഭയാര്‍ഥികളും താമസിക്കുന്നയിടത്തിന് തീയിട്ട നടപടിയെ ഡബ്ലിന്‍ റീജിയന്‍ ഹോംലെസ്സ് എക്സിക്യൂട്ടീവ് (ഡി ആര്‍ എച്ച് ഇ) അപലപിച്ചു. വളരെ നിരാശാ ജനകമായ സംഭവമാണിതെന്ന് ഡി ആര്‍ എച്ച് ഇ പറഞ്ഞു.

ആശങ്കയറിയിച്ച് പ്രധാനമന്ത്രിയും നേതാക്കളും

സംഭവത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആശങ്കയറിയിച്ചു. ആളപായമുണ്ടാകാത്തത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാര്‍ഡയുടെ അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ കാരണം പുറത്തുവരും. മനപ്പൂര്‍വ്വം തീയിട്ടതാണെങ്കില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വരദ്കര്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ വിവരം ഗാര്‍ഡയ്ക്ക് കൈമാറണം.ഈ കെട്ടിടവും പരിസരവും എമര്‍ജെന്‍സി അക്കൊമൊഡേഷനായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും വരദ്കര്‍ വ്യക്തമാക്കി. ഇതേ നിലപാട് ആവര്‍ത്തിച്ച ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പറഞ്ഞു.വളരെ ഗുരുതരമായ കുറ്റകൃത്യമാണിത് .പൊതുമുതല്‍ നശിപ്പിക്കാനോ പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

refugee center in Dublin
Advertisment