New Update
/sathyam/media/media_files/2025/03/08/1VU8d3tKGY2yQAbo7TCG.jpg)
കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് നേരെ വ്യാപകമായ സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന അതിക്രമങ്ങളില്‍ കിൽമക്തോമസ് ജി എ എ ക്ലബ്, ബ്രിഡവ്യൂ യുണൈറ്റഡ്, തല്ലോ ജി എ എ എന്നീ ക്ലബ്ബുകളുടെ കെട്ടിടങ്ങളാണ് എഴുതിയും, കുത്തിവരച്ചും മറ്റും നശിപ്പിച്ചത്.
ഇതെത്തുടര്‍ന്ന് ക്ലബ്ബിലും, സമീപപ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കിൽമക്തോമസ് ജി എ എ ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൗണ്ടില്‍ അധിക ലൈറ്റുകളും സ്ഥാപിക്കും.
ബ്രിഡവ്യൂ യുണൈറ്റഡ്, തല്ലോ ജി എ എ എന്നീ ക്ലബ്ബുകളില്‍ കളിക്കാര്‍ക്ക് ഇരിക്കാനുള്ള ഷെല്‍റ്ററുകളാണ് നശിപ്പിച്ചത്. ഷെല്‍റ്ററുകളില്‍ ഗ്രാഫിറ്റി പെയിന്റും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ജനപ്രതിനിധികളടക്കം അതിക്രമത്തിനെതിരെ രംഗത്ത് വന്നു.