അയര്‍ലണ്ടിലേയ്ക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 30% കുറവെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 ഫെബ്രുവരിയില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 2024 ഫെബ്രുവരിയെക്കാള്‍ 30% കുറവാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 304,300 വിദേശികളാണ് അയര്‍ലണ്ടില്‍ എത്തിയിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അയര്‍ലണ്ടിലെത്തിയത് കുടുംബാഗങ്ങളെയോ, സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാനാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
വിദേശസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ അവരില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. യാത്രാച്ചെലവ് കൂടാതെ 196 മില്യണ്‍ യൂറോയാണ് ഈ ഫെബ്രുവരിയില്‍ വിദേശസഞ്ചാരികളില്‍ നിന്നും അയര്‍ലണ്ടിന് ലഭിച്ചത്. മുന്‍ വര്‍ഷം ഫെബ്രുവരിയെക്കാള്‍ 31% കുറവാണിത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയവരില്‍ 49% പേരും യുകെയില്‍ നിന്നാണ്. യുഎസ്എ ആണ് രണ്ടാം സ്ഥാനത്ത്. സഞ്ചാരികളില്‍ 10% ഇവിടെ നിന്നാണ്.