/sathyam/media/media_files/2026/01/18/c-2026-01-18-02-35-08.jpg)
ഡബ്ലിന്‍: ഐറിഷ് – യു കെ സര്‍വകലാശാലകളിലെ കാമ്പസുകളില്‍ ഇസ്‌ളാമിക് ഭീകരവാദികള്‍ പിടിമുറുക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍.യു കെയിലെയും അയര്‍ലണ്ടിലെയും വിവിധ സര്‍വകലാശാലകളില്‍ മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട തീവ്രവാദ ശൃംഖലകള്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഐ എസ് ജി എ പി (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ആന്റിസെമിറ്റിസം ആന്‍ഡ് പോളിസി) ഗ്രൂപ്പിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
യൂ ഇ യുവും, ഈജിപ്തും, സൗദിയുമടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ച മുസ്ലീം ബ്രദര്‍ഹുഡാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതുസമൂഹത്തിനിടയില്‍ അസ്വസ്ഥത വളര്‍ത്താന്‍ കാമ്പസുകളില്‍ നുഴഞ്ഞുകയറിയിരിക്കുന്നത്.
ട്രിനിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിന്‍, ഗാല്‍വേ സര്‍വകലാശാല (യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ) യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക്, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ട്, ഡബ്ലിന്‍ സിറ്റി സര്‍വകലാശാല,ബര്‍മിംഗ്ഹാം സര്‍വകലാശാല, മാഞ്ചസ്റ്റര്‍ സര്‍വകലാശാല, എസ് ക്യു എ എസ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ , ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാല തുടങ്ങിയ 14 സര്‍വകലാശാലകളിലാണ് ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.വിദ്യാര്‍ത്ഥികളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളാണിതെന്നാണ് ആരോപണം.എമിറാറ്റി വിദഗ്ദ്ധനായ അംജദ് താഹയെ ഉദ്ധരിച്ചാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
യു എ ഇ, ഈജിപ്ത് എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റേണ്‍ സര്‍ക്കാരുകള്‍ മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്.യു കെയിലോ അയര്‍ലണ്ടിലോ ഇതിനെ ഒരു തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുമില്ല.അതിനിടെ ഈ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായി പ്രത്യേകിച്ചും ഓണ്‍ലൈനില്‍.
ഈ പ്രചാരണം പൊള്ളയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. സര്‍വകലാശാലകള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നോ വിദ്യാര്‍ത്ഥികളെ വ്യവസ്ഥാപിതമായി തീവ്രവാദവല്‍ക്കരിക്കുന്നുണ്ടെന്നോ കാണിക്കുന്ന തെളിവുകളൊന്നും പോസ്റ്റുകളില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.യു കെ, ഐറിഷ് സര്‍വകലാശാലകള്‍ക്ക് മുസ്ലീം ബ്രദര്‍ഹുഡുമായോ തീവ്രവാദ സംഘടനകളുമായോ ഔദ്യോഗികമായി ബന്ധമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടില്ലത്രെ . ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ തീവ്രവാദ വിരുദ്ധ, സുരക്ഷാ നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. റാഡിക്കലൈസേഷന്‍ തിരിച്ചറിയുകയും തടയുകയും ചെയ്യണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്ന യു കെയുടെ പ്രിവന്റ് ഡ്യൂട്ടിയും ഇവ പാലിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥി ആക്ടിവിസം, പ്രതിഷേധം, രാഷ്ട്രീയ സമൂഹങ്ങള്‍, പലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ കാമ്പസുകളില്‍ നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും തീവ്രവാദ റിക്രൂട്ട്‌മെന്റല്ലെന്നാണ് മുസ്‌ളീം സംഘടനകളുടെ വാദം. വൈവിധ്യമാര്‍ന്ന രാഷ്ട്രീയ വീക്ഷണങ്ങള്‍ സര്‍വകലാശാലകളിലുണ്ടാകും.ഫ്രീ സ്പീച്ച് നിയമ പ്രകാരം സമാധാനപരമായ ആക്ടിവിസം സംരക്ഷിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
ഇസ്രായേല്‍-ഗാസ യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു, ഈ സമയത്ത് സര്‍വകലാശാലകള്‍ പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ ആവിഷ്‌കാരത്തിന്റെയും കേന്ദ്രബിന്ദുവായി മാറിയിരുന്നു.
യു ഇ എയില്‍ നിന്നും യൂറോപ്പിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ പൊളിറ്റിക്കല്‍ ഇസ്‌ളാം ,പിടികൂടി വരുതിയിലാക്കുന്നത് കണ്ടെത്തിയ യു ഇ എ ,യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി തന്നെ ഒഴിവാക്കിയാണ് പ്രതീകരിച്ചത്.
എന്നാല്‍ അയര്‍ലണ്ടിലെത്തുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ കണ്ടെത്തി താമസസൗകര്യവും,ജോലിയും കണ്ടെത്തിക്കൊടുത്താണ് തീവ്രവാദപ്രവര്‍ത്തനത്തില്‍ അവരെ പൊളിറ്റിക്കല്‍ ഇസ്‌ളാം ഗ്രൂപ്പുകള്‍ കൂട്ടാളികളാക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീവ്രവാദത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കണ്ടെത്തി യൂറോപ്പിലെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടിക്കൊടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളും മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടക്കുന്നുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us