നോർത്തേൺ അയർലണ്ടിൽ എടിഎം മെഷീൻ മോഷണം പോയി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Bvcgcf

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Co ആന്ററിമില്‍ സര്‍വീസ് സ്‌റ്റേഷനില്‍ നിന്നും എടിഎം മെഷീന്‍ മോഷണം പോയി. ഗ്രീനിസ്ലാൻഡിലെ അപ്പർ റോഡ് പ്രദേശത്തുള്ള ഒരു കടയിലെ ചുമരില്‍ ഘടിപ്പിച്ചിരുന്ന മെഷീനാണ് വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെ മോഷണം ചെയ്തത്.

Advertisment

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നറിയിച്ച നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ്, ഇതെപ്പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു. 26-06-2025 തീയതിയില്‍ പ്രദേശത്ത് സംശയകരമായി എന്തെങ്കിലും കണ്ടവരോ, മോഷണത്തിന്റെയോ, മോഷ്ടാവിന്റെയോ ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകള്‍ കൈയിലുള്ളവരോ, 101 എന്ന നമ്പറില്‍ പൊലീസുമായി ബന്ധപ്പെടണം.

Advertisment