/sathyam/media/media_files/2025/11/26/f-2025-11-26-04-52-28.jpg)
ഡബ്ലിന്‍: രാജ്യത്തെവിടെയും ഗ്രാമ നഗര ഭേദമില്ലാതെ 10 കിലോമീറ്റര്‍ പരിധിയില്‍ എടിഎം ഉണ്ടെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പുതിയ നിയമം ഈ ആഴ്ച പ്രാബല്യത്തില്‍ വരും.ഇന്നലെ ഇതു സംബന്ധിച്ച ഉത്തരവത്തില്‍ പുതിയ ധനമന്ത്രി സൈമണ്‍ ഹാരിസ് ഒപ്പുവെച്ചു.പുതിയ ചുമതലയേറ്റെടുത്ത സെമണ്‍ ഹാരിസിന്റെ ആദ്യ ജോലികളില്‍ ഒന്നാണിതെന്നാണ് കരുതുന്നത്.
ഇതു സംബന്ധിച്ച നിയമം കഴിഞ്ഞ മെയ് മാസത്തില്‍ പാര്‍ലമെന്ററി കമ്മിറ്റി പാസാക്കിയിരുന്നു. അതിനുശേഷം രാജ്യത്തുടനീളമുള്ള എ ടി എമ്മിനെ കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.ഇത് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയമം പ്രയോഗത്തില്‍ വരുത്തുന്നത്.
സമീപ വര്‍ഷങ്ങളില്‍ വിവിധ ബാങ്കുകളുടെ ശാഖകള്‍ അടച്ചുപൂട്ടിയിരുന്നു.ഇതുമൂലം അയര്‍ലണ്ടിലെ ഗ്രാമീണ മേഖലകളില്‍ ആളുകള്‍ ദുരിതത്തിലായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് എ ടി എം സേവനം ഉറപ്പാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us