/sathyam/media/media_files/2025/08/22/ggffg-2025-08-22-04-42-34.jpg)
അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജനായ ഒമ്പത് വയസുകാരന് നേരെ ആക്രമണം. ഇന്ത്യക്കാര്‍ക്ക് എതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കോര്‍ക്കില്‍ 15-കാരനായ മറ്റൊരു ആണ്‍കുട്ടി, ഇന്ത്യന്‍ വംശജനായ ഒമ്പത് വയസുകാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇത് വംശീയ ആക്രമണമാണെന്ന് ഇരയായ കുട്ടിയുടെ കുടുംബം ആരോപിച്ചു.
പ്രദേശത്ത് സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് ആക്രമണം നടത്തിയ 15-കാരനെന്ന് ഗാര്‍ഡ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഈ ആക്രമണം ഞെട്ടിക്കുന്നതാണെന്നും, ആക്രമണത്തിന് ഇരയായ കുട്ടി ജീവിതകാലം മുഴുവന്‍ ഇതിന്റെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നും അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പറഞ്ഞു. ഈ വിഷയം ഗൗരവമായി കണക്കിലെടുക്കാന്‍ ഇരു രാജ്യത്തെ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ആക്രമണങ്ങളെ അപലപിച്ച് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.