കോർക്ക് സിറ്റിയിലെ അപ്പാർട്മെന്റിൽ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbgy6777777777777777

കോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആക്രമണം നടന്നതായി പരാതി. തിങ്കളാഴ്ച പകല്‍ 12 മണിയോടെ സെന്റ് പാട്രിക്ക് ’സ് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പുരുഷന്മാരെ കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരില്‍ ഒരാള്‍ ബ്രൈഡവല്ല ഗാർഡ സ്റ്റേഷനിൽ എത്തിയാണ് വിവരം ഗാര്‍ഡയെ അറിയിച്ചത്.

Advertisment

ആക്രമണത്തെപ്പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:

അംഗലെസേ സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ – 021 4522000

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

Advertisment