ഡബ്ലിനിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; ചെറുപ്പക്കാരൻ അറസ്റ്റിൽ

New Update
Hsbsb

ഡബ്ലിനില്‍ പെണ്‍കുട്ടിയെ ആക്രമിച്ച ചെറുപ്പക്കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച സഗ്ഗാർട്ടിലെ സിറ്റിവെസ്റ്റ് ഹോട്ടൽ കോംപ്ലക്സ് പ്രദേശത്ത് വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഈ കോംപ്ലക്‌സ് അന്താരാഷ്ട്ര അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ നല്‍കിയവരെ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ വാങ്ങിയിരിക്കുന്ന കെട്ടിടമാണ്.

Advertisment

30-ലേറെ പ്രായമുള്ള പുരുഷനെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടന്ന പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യവുമുണ്ട്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ടുസ്‌ലയുടെ സംരക്ഷണിലായിരുന്നു പെണ്‍കുട്ടി.

അതേസമയം പ്രദേശത്ത് കുടിയേറ്റവിരുദ്ധര്‍ പ്രതിഷേധം നടത്തിയിരുന്നു. ‘സോസ് സേവ് ഔർ സഗ്ഗാർട്ട്, ഗിവ് അസ് ഔർ വില്ലജ് ബാക്ക്.’ മുതലായ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Advertisment