New Update
/sathyam/media/media_files/2025/11/06/c-2025-11-06-02-14-15.jpg)
അയര്‍ലണ്ടില്‍ കുറ്റവാളികളെ ലക്ഷ്യമിട്ട് 20 വീടുകള്‍ പിടിച്ചെടുത്തത് വഴി കഴിഞ്ഞ വര്‍ഷം ക്രിമിനൽ അസറ്റ്സ് ബ്യൂറോ സര്‍ക്കാരിന് നല്‍കിയത് 17 മില്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷം 20 വീടുകളാണ് ഏജന്‍സി പിടിച്ചെടുത്തത്. ഒരു വര്‍ഷം പിടിച്ചെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇതെന്നും നീതിന്യായവകുപ്പ് മന്ത്രിസഭയില്‍ അറിയിച്ചു.
Advertisment
കുപ്രസിദ്ധ ക്രിമിനല്‍ തലവനായ ഡാനിയല്‍ കിനഹാന്റെ ഡബ്ലിന്‍ സഗ്ഗാർട്ടിലെ മുന്‍ ഭവനവും ഇതില്‍ പെടും. ഈ വീട് 930,000 യൂറോയ്ക്കാണ് അധികൃതര്‍ ലേലത്തില്‍ വിറ്റത്.
വീടുകള്‍ വിറ്റ വകയില്‍ 5 മില്യണ്‍ യൂറോ, റവന്യൂ വകയില്‍ 13 മില്യണ്‍ യൂറോ, സോഷ്യല്‍ വെല്‍ഫെയര്‍ വകയില്‍ 500,000 യൂറോ എന്നിവയാണ് 2024-ല്‍ ക്രിമിനൽ അസറ്റ്സ് ബ്യൂറോ പിടിച്ചെടുത്ത് സര്‍ക്കാരിന് നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us