ഡബ്ലിനില്‍ വീടിന്റെ ശരാശരി വില 500,000 യൂറോയിലേക്ക്….!

New Update
F

ഡബ്ലിന്‍: ഡബ്ലിനില്‍ വീട് വാങ്ങുകയെന്നത് സാധാരണക്കാരന് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് വിലക്കണക്കുകള്‍.ഡബ്ലിനില്‍ ഒരു വീട് വാങ്ങാന്‍ 500,000 യൂറോ ചെലവിടണമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. ഡബ്ലിനില്‍ ഒരു വീടിന്റെ ശരാശരി വില 500,000യൂറോയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെളിപ്പെടുത്തുന്നു.

Advertisment

കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകള്‍ 7% വര്‍ദ്ധിച്ചുവെന്നും സി എസ് ഒ റിപ്പോര്‍ട്ട് പറയുന്നു.2024നെ അപേക്ഷിച്ച് നേരിയ കുറവാണിത്. 2024ല്‍ ഒരു വീട് വാങ്ങുന്നതിനുള്ള ചെലവ് 8.7% വര്‍ദ്ധിച്ചു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഒരു വീടിന്റെ ശരാശരി വില 3,87,000 യൂറോയായിരുന്നു.2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഡബ്ലിനിലെ പ്രോപ്പര്‍ട്ടി വിലകള്‍ 5.6% വര്‍ദ്ധിച്ചിരുന്നു. തലസ്ഥാനത്തിന് പുറത്ത് വീടുകളുടെ വിലകള്‍ 8.1%വും കൂടി- സി എസ് ഒ വെളിപ്പെടുത്തുന്നു.

ഡണ്‍ലേരിയില്‍ വീടിന് വില 6,80,000 യൂറോ… ഡോണഗേലില്‍ 1,95,000 യൂറോ

ഡബ്ലിനിലെ ഡണ്‍ലേരി റാത്ത്ഡൗണിലാണ് വീടുകള്‍ക്ക് ഏറ്റവും കൂടിയ വില. ഇവിടെ 6,80,000 യൂറോയാണ് വില.തലസ്ഥാനത്തെ ഏറ്റവും വിലയുള്ള പ്രദേശങ്ങള്‍ ഫിംഗലും ഡബ്ലിന്‍ സിറ്റിയുമാണ്.ഇവിടെ 475,000 യൂറോയാണ് വീടുകളുടെ ശരാശരി വില.

തലസ്ഥാനത്തിന് പുറത്ത് വിക്ലോയിലാണ് ഏറ്റവും ഉയര്‍ന്ന വില. ഇവിടെ 4,54,000 യൂറോയാണ് വില.കില്‍ഡെയറിനാണ് ഉയര്‍ന്ന വിലയില്‍ രണ്ടാം സ്ഥാനം.(4,40,000 യൂറോ).ഡോണഗേലിലാണ് വീടുകള്‍ക്ക് ഏറ്റവും വിലകുറവുള്ളത്.ഇവിടെ 1,95,000 യൂറോയ്ക്ക് വീട് ലഭിക്കും.

സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം 2013ന്റെ തുടക്കത്തില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അന്നത്തെ വിലയേക്കാള്‍ 178.8% ഉയര്‍ച്ചയിലാണ് ഇന്ന് ഭവനവില.

2007 ഏപ്രിലിലെ പ്രോപ്പര്‍ട്ടി ബൂമിനേക്കാള്‍ 25% കൂടുതലുമാണ് ഇപ്പോഴത്തെ വിലകള്‍.

Advertisment