New Update
/sathyam/media/media_files/2025/10/24/fff-2025-10-24-03-19-17.jpg)
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍ക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് ഏതാനും ദിവസത്തേയ്ക്ക് കൂടി അടച്ചിടുമെന്ന് അധികൃതര്‍. കോര്‍ക്ക് ഹാര്‍ബര്‍ പ്രദേശത്തെ കാട്ടുപക്ഷികളില്‍ നിന്നാണ് എച്ച്5എൻ1 അവയൻ ഇൻഫ്ലുൻസാ അഥവാ പക്ഷിപ്പനി പടര്‍ന്നതെന്നാണ് നിഗമനം. പാര്‍ക്കിലെ 11 ഗ്രേലങ് ഗൂസ്കളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Advertisment
രോഗം കൂടുതല്‍ ജീവികളിലേയ്ക്ക് പടരുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ചില പക്ഷികളെ കൊല്ലേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും, ഇത് ഏറെ വിഷമകരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ക്കിലെ ബഹുഭൂരിപക്ഷം ജീവികള്‍ക്കും രോഗം ബാധിക്കാതെ സംരക്ഷിക്കാനായിട്ടുമുണ്ട്.
100 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ദ്വീപായ ഫോട്ട വൈൽഡ്ലൈഫ് പാർക്കില്‍ വര്‍ഷത്തില്‍ ഏകദേശം 430,000 പേര്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us