Advertisment

അവിവയും അയര്‍ലണ്ടിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്….

New Update
jhgfde456yui

ഡബ്ലിന്‍ : പ്രമുഖ ഫിനാന്‍സ് സര്‍വ്വീസ് പ്രൊവൈഡര്‍ അവിവയും അയര്‍ലണ്ടിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്. സ്റ്റാര്‍ട്ട്-അപ്പ് ഹെല്‍ത്ത് ഇന്‍ഷൂററില്‍ 50% ഓഹരി എടുത്തതായി അവിവ സ്ഥിരീകരിച്ചു.

Advertisment

വി എച്ച് ഐ, ലയ, ഐറിഷ് ലൈഫ് ഹെല്‍ത്ത് എന്നിങ്ങനെ മൂന്ന് പ്രമുഖ ആഭ്യന്തര ഇന്‍ഷുറര്‍മാരുടെ സേവനമാണ് നിലവില്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മുന്നിലുള്ള ഓപ്ഷനുകള്‍.അവിവ കൂടിയെത്തുന്നതോടെ ഈ രംഗത്ത് കടുത്ത മല്‍സരവും മികച്ച സേവനവും ഉറപ്പാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അതോറിറ്റി,സെന്‍ട്രല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതോടെ ഈ വര്‍ഷം പകുതിയോടെ ഇന്‍ഷുറന്‍സ് വിപണിയില്‍ പ്രവേശിക്കാമെന്നാണ് അവിവ കരുതുന്നത്.

മുന്‍ വി എച്ച് ഐ മേധാവി ഒലിവര്‍ ടാറ്റന്റെ നേതൃത്വത്തിലുള്ള പുതിയ ജോയിന്റ് സംരംഭത്തിലൂടെയാണ് അവിവയുടെ രംഗപ്രവേശം. മുന്‍ അവിവ, ഐറിഷ് ലൈഫ് ഹെല്‍ത്ത് ബോസ് ജിം ഡൗഡാല്‍, ആരോഗ്യ സംരംഭകന്‍ സ്റ്റീഫന്‍ ലോഫ്മാന്‍ എന്നിവരുമായി ചേര്‍ന്ന് ഒലിവര്‍ ടാറ്റന്‍ ഡഗ്ലസ്‌ഡേല്‍ എന്ന പേരിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്.

അയര്‍ലണ്ടില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ്സിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അവിവ ഇന്‍ഷുറന്‍സ് അയര്‍ലണ്ടിന്റെ സി ഇ ഒ ഡെക്ലാന്‍ ഒ റൂര്‍ക്ക് പറഞ്ഞു.ഫിനാന്‍സ് രംഗത്തുനിന്നും ജനറല്‍, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയിലേക്ക് കൂടി കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു.

ട്രേഡിംഗ് പേര് ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. അവിവ ബ്രാന്‍ഡിന് കീഴില്‍ത്തന്നെയാകുമോ വിപണനം എന്നതും തീരുമാനിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഇന്‍ഷുറന്‍സ്, ഐ ടി മേഖലകളിലെ പരിചയസമ്പന്നനായ സംരംഭകനും നിക്ഷേപകനുമാണ് ഒലിവര്‍ ടാറ്റന്‍.2004ല്‍ വിവാസ് ഹെല്‍ത്ത്, 2012ല്‍ ഗ്ലോഹെല്‍ത്ത് എന്നിവ ഇദ്ദേഹം സ്ഥാപിച്ചിരുന്നു.

വിവാസ് ഹെല്‍ത്ത് 2008ല്‍ ഹൈബര്‍നിയന്‍ ഗ്രൂപ്പ് വാങ്ങി. പുതിയ ഉടമയായ അവീവ അത് റീബ്രാന്‍ഡ് ചെയ്തതോടെ പേര് അവിവ ഹെല്‍ത്ത് എന്നായി മാറി.അവിവ 2016ല്‍ അതിനെ ഐറിഷ് ലൈഫിന് വിറ്റു.അതേ വര്‍ഷം ഐറിഷ് ലൈഫ് ഗ്ലോഹെല്‍ത്തിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഏറ്റെടുത്തു. ഈ രണ്ട് ബിസിനസ്സുകളും ലയിപ്പിച്ച് ഐറിഷ് ലൈഫ് ഹെല്‍ത്ത് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ക്യാപിറ്റല്‍, കണ്‍സ്യൂമര്‍ നെറ്റ്വര്‍ക്ക് വണ്‍ബിഗ് സ്വിച്ച്, ബയോമെട്രിക് ഐഡന്റിറ്റി മാനേജര്‍ ഡോണ്‍ എന്നീ കമ്പനികളും ടാറ്റന്‍ സ്ഥാപിച്ചവയാണ്.

കുതിച്ചുയരുന്ന ഉയര്‍ന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവുകള്‍ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുന്ന വാര്‍ത്തയാണിതെന്ന് ടോട്ടല്‍ ഹെല്‍ത്ത് കവര്‍. ഐഇ വെബ്സൈറ്റ് പറയുന്നു.ഈ വിപണിയില്‍ പുതിയ കമ്പനികളെത്തുന്നത് മികച്ച സേവനം ലഭിക്കുന്നതിന് അവസരമൊരുക്കുമെന്നും വെബ്സൈറ്റ് അഭിപ്രായപ്പെടുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ ഊര്‍ജം പകരുന്നതാണ് അവിവയുടെ നീക്കമെന്ന് മണിക്യൂബ് വെബ്സൈറ്റിന്റെ മേധാവി വിലെ ഫിയര്‍ഗള്‍ മക്കെന്ന പറഞ്ഞു.

new-health-insurance
Advertisment