അയർലണ്ടിലെ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പ് ,സാമ്പത്തിക അനിശ്ചിതത്വം തടസ്സമാകില്ല

New Update
Ftrr

ഡബ്ലിൻ: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ പശ്ചാത്തലത്തിലും അയർലണ്ടിലെ നല്ലൊരു ശതമാനം കമ്പനികളും ജീവനക്കാർക്ക് അടുത്തവർഷം മെച്ചപ്പെട്ട ശമ്പള വർദ്ധനവും മറ്റാനുകൂല്യങ്ങളും പ്ലാൻ ചെയ്യുന്നുണ്ടെന്ന് ഏറ്റവും പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു.2024ൽ ഇത്തരമൊരു പ്ലാനിംഗ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ശമ്പള പായ്ക്കേജുകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയതുമില്ല. എന്നാൽ ഈ വർഷം അങ്ങനെയല്ല. രാജ്യത്തെ പകുതിയോളം കമ്പനികളും ശരാശരി 3.5 ശതമാനം ശമ്പള വർദ്ധനവ് ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് സർവ്വേ റിപോർട്ട് പറയുന്നു.

അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

Advertisment

രാജ്യത്തെ പകുതിയിൽ താഴെ കമ്പനികൾ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.എന്നിരുന്നാലും വിവിധ സാമ്പത്തിക ആശങ്കകളും ആഗോള ഉപദേശക സ്ഥാപനമായ ഡബ്ല്യുടിഡബ്ല്യു നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

ശമ്പളം വർദ്ധിപ്പിക്കുന്ന പ്രവണത തുടരുമെന്ന്

അയർലണ്ടിൽ ശമ്പളം വർദ്ധിപ്പിക്കുന്ന പ്രവണത 2026ലും തുടരുമെന്ന് ഗവേഷണം പറയുന്നു. 2025ൽ 44 ശതമാനം തൊഴിലുടമകളും 2024നെ അപേക്ഷിച്ച് ശമ്പള ബജറ്റുകളിൽ മാറ്റമൊന്നും റിപ്പോർട്ട് വരുത്തിയിട്ടില്ല. ഇത് അവരുടെ സാമ്പത്തികാസൂത്രണത്തിലെ സ്ഥിരമായ സമീപനത്തിൻറെ സൂചനയാണെന്ന് റിപ്പോർട്ട് പറയുന്നു.ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 39 ശതമാനം തൊഴിലുടമകൾ ശമ്പള ബജറ്റ് കുറച്ചാണ് ചെലവഴിച്ചത്. 10 ശതമാനം തൊഴിലുടമകളാണ് ശമ്പള ബജറ്റ് വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ശമ്പള ബജറ്റിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ 2025ൽ അയർലണ്ടിലെ ശമ്പള ബജറ്റിനെ വിവിധ ഘടകങ്ങൾ സ്വാധീനിച്ചുവെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. 36 ശതമാനം പേരെയും കോസ്റ്റ് മാനേജ്‌മെന്റും വർദ്ധിച്ചുവരുന്ന വിതരണച്ചെലവും സംബന്ധിച്ച ആശങ്കകൾ ബാധിച്ചു. 29 ശതമാനം പേർ മാന്ദ്യവും ദുർബലമായ സാമ്പത്തിക സ്ഥിതിയും 21 ശതമാനം പേർ പണപ്പെരുപ്പ സമ്മർദ്ദങ്ങളും ഉയർത്തിക്കാട്ടിയെന്ന് റിവാർഡ് ഡാറ്റ ആൻഡ് ഇന്റലിജൻസ് ഡയറക്ടർ ഏപ്രിൽ മക്ഡൊണൽ പറഞ്ഞു. തുടരുന്ന സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ ചെലവുകളിലെ വർദ്ധനവും ജീവനക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമൊക്കെ കണക്കിലെടുത്ത് വർക്ക് ഫോഴ്‌സിൽ നിക്ഷേപം നടത്താനാണ് തൊഴിലുടമകൾ ശ്രദ്ധിക്കുന്നതെന്നും ഏപ്രിൽ മക്ഡൊണൽ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ പദ്ധതികൾ

അയർലണ്ടിലെ പകുതിയോളം കമ്പനികളും ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുന്നതെന്ന് ഗവേഷണം പറയുന്നു. വർക്ക് ഫ്ളക്സിബിലിറ്റി, ഹെൽത്ത് ആൻ്റ് വെൽഫെയർ മാറ്റങ്ങൾ, ശക്തമായ ഡിഇഐ (വൈവിധ്യം, തുല്യത, ഇൻക്ലൂഷൻ), മികച്ച പരിശീലനത്തിന് അവസരം എന്നിവ 44 ശതമാനം തൊഴിലുടമകളും പ്ലാൻ ചെയ്യുന്നുണ്ടെന്ന് സർവേ കണ്ടെത്തി.

പ്രമുഖ ഐറിഷ് ബാങ്കുകൾ ഉൾപ്പെടെയുള്ള ചില തൊഴിലുടമകൾ റിമോട്ട് വർക്കിംഗിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ ജോലിസ്ഥലത്ത് തുല്യതയെ ഭീഷണിപ്പെടുത്തുന്ന തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ശമ്പള വിതരണം, നിക്ഷേപ കേന്ദ്രീകരണം, അതിന്റെ ഫലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ട്രേയ്‌ഡ് യൂണിയനുകൾ ശ്രദ്ധാലുക്കളാണെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു.

Advertisment