/sathyam/media/media_files/2025/01/28/Zephmkm9zhf9jQ3KGh9F.jpg)
അയോവിന്‍ കൊടുങ്കാറ്റ് രാജ്യത്തെ തകർത്ത് പോയതിനെ തുടർന്ന് വൈദ്യുതി പുനസ്ഥാപിക്കാൻ കാത്തിരിക്കുന്നതിനിടെ, ഇഎസ്ബി നെറ്റ്‌വർക്ക്‌സ് ഉപഭോക്താക്കളോട് തങ്ങളുടെ പേരിൽ വരുന്ന തട്ടിപ്പു സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഇൻഫർമേഷൻ പങ്കിടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങൾ ആരുടേയും കൂടെ പങ്കിടരുതെന്നും കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് 1,00,000 ത്തോളം ഉപഭോക്താക്കൾക്ക് അടുത്ത വെള്ളിയാഴ്ച്ച വരേയ്ക്കും വൈദ്യുതി തടസ്സം നേരിടാനുള്ള സാധ്യതയുണ്ട്.
ഇ എസ് ബി നെറ്റ്‌വർക്ക്സ് ഉപഭോക്താക്കളോട് സംശയാസ്പദ നമ്പറുകളുമായി നേരിട്ട് ഇടപെടാതിരിക്കാനും, വ്യക്തിഗത വിവരങ്ങൾ പങ്കിടാതിരിക്കാനും, ആവശ്യമെങ്കിൽ സംശയാസ്പദമായ നമ്പറുകൾ ബ്ലോക്കുചെയ്ത് റിപ്പോർട്ട് ചെയ്യാനും അഭ്യർത്ഥിച്ചു.
‘വിഷിംഗ്’ അല്ലെങ്കിൽ‘സ്മിഷിംഗ്’ എന്ന് അറിയപ്പെടുന്ന ഫോൺ തട്ടിപ്പിൽ ക്രിമിനലുകൾ, നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് കമ്പനി, യൂട്ടിലിറ്റി കമ്പനി, അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ഥാപനമായി നടിച്ച് ഫോൺ വിളിക്കുകയോ (വിഷിംഗ്) അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശം അയയ്ക്കുകയോ ചെയ്യുമെന്ന് ആൻ ഗാർഡ സൈചന മുന്നറിയിപ്പ് നല്‍കി.
സംഭാഷണത്തിനിടെ, തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത, ബാങ്കിംഗ്, അല്ലെങ്കിൽ സുരക്ഷാ വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കും. അതുപോലെ, പണം കൈമാറാനും സമ്മതിപ്പിച്ചേക്കാം.
സംശയാസ്പദ നമ്പറുകളില്‍ നിന്നുള്ള കോളുകളോ മെസ്സേജ്കളോ സ്വതന്ത്രമായി പരിശോധിക്കാനും, അവര്‍ നൽകിയ നമ്പർ ഉപയോഗിക്കുകയോ, ആരുടെയും സ്വകാര്യ വിവരങ്ങൾ അനാവശ്യമായി പങ്കിടുകയോ ചെയ്യരുതെന്ന് ഗാര്‍ഡ ജനങ്ങളോട് നിര്‍ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us