ഐറിഷ് തൊഴിലിടങ്ങളില്‍ 20 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ ‘സ്കിൽസ് ഷോർട്ടേജ്’; ടാലന്റ് ഷോർടേജ് സർവേ

New Update
Ggggv

2024-ലെ പുതിയ ഗവേഷണപ്രകാരം, ഐറിഷ് തൊഴിലുടമകൾ 20 വർഷത്തിനിടയില്‍ ശരിയായ കഴിവുകൾ ഉള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ പ്രയാസം നേരിടുകയാണ്.

Advertisment

എല്ലാ വര്‍ഷവും നടത്തുന്ന മാൻപവർ ഗ്രൂപ്പ് ടാലന്റ് ഷോർടേജ് സർവേ പ്രകാരം, സർവേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിഭാ ക്ഷാമം 2024-ൽ രേഖപ്പെടുത്തി. 83% തൊഴിലുടമകൾക്ക് സ്കില്‍ഡ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് പറയുന്നു.

കമ്പനികള്‍ പറയുന്നത്, തുടർച്ചയായ നാലാം വർഷവും, ഐടി , ഡാറ്റാ സ്കില്‍ എന്നീ മേഖലകളില്‍ ആണ് ടാലെന്റ്റ്‌സ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് എന്നാണ്. അതിന് ശേഷം വരുന്നത് ഓപ്പറേഷന്‍സ്, ലൊജിസ്റ്റിക്സ്, എഞ്ചിനീയറിംഗ്, സുസ്ഥിരതാ (Sustainability), ഉപഭോക്തൃ സേവനം എന്നിവയാണ്.

ഹൈബ്രിഡ്ല്ലെങ്കിൽ റിമോട്ട് ജോലി നൽകാൻ ഉദ്ദേശിക്കുന്ന തൊഴിലുടമകളുടെ ശതമാനം 2024-ൽ 38% നിന്നു 2025-ൽ 17%-ലേക്ക് കുറഞ്ഞു എന്ന് സർവേയിൽ പറയുന്നു.

പ്രതിഭകളെ കണ്ടെത്താൻ, തൊഴിലുടമകൾ ജോലിയുടെ പരസ്യ ചെലവുകൾ വർധിപ്പിക്കുകയും, പ്രവർത്തന സമയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നതായി പറയുന്നു. 28% കമ്പനികള്‍ അവരുടെ ജീവനക്കാരെ പുതിയ കഴിവുകൾ നേടാനും നിലവിലുള്ളവ മെച്ചപ്പെടുത്താനുമായി പരിശീലിപ്പിക്കുന്നുണ്ട് എന്നറിയിച്ചു.

മാൻപവർ ഗ്രൂപ്പ് ടാലന്റ് ഷോർടേജ് സർവേ ഐറ്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 420 തൊഴിലുടമകളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.

Advertisment