New Update
/sathyam/media/media_files/2025/11/05/t-2025-11-05-04-12-59.jpg)
വെക്സ് ഫോർഡ്: അയർലണ്ടിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്സ് ഫോർഡ് എന്നിസ് കോർത്തിയിലെ ഹോളിഗ്രെയിൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു.
Advertisment
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്.ഇന്നലെ രാവിലെ പതിവ് പോലെ ജിംനേഷ്യത്തിൽ പരിശീലനം നടത്തിയ ശേഷം എന്നിസ്‌കോർത്തിയിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി സി പി ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ബിന്ദുവാണ് ഭാര്യ,മക്കൾ അശ്വിൻ, അർച്ചന ( മെഡിക്കൽ വിദ്യാർത്ഥി), ബൾഗേറിയ 20 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഹോളിഗ്രെയിൽ സ്ഥാപനങ്ങളെ അയർലണ്ടിലെ ഇന്ത്യൻ ഭക്ഷ്യവ്യവസായ മേഖലയിലെ ശ്രദ്ധേയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത് ബിജു വറവുങ്കലായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us