പക്ഷിപ്പനി : ചിക്കന്‍ വില കുതിച്ചുയരുന്നു , വ്യാപാരികളും ഉപഭോക്താക്കളും കര്‍ഷകരും ആശങ്കയില്‍

New Update
Hh

ഡബ്ലിന്‍: അപ്രതീക്ഷിതമായി കണ്ടെത്തിയ പക്ഷിപ്പനി കര്‍ഷകരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.ക്രിസ്മസ് കാലത്ത് കോഴിയിറച്ചിക്ക് ക്ഷാമമുണ്ടാകുമോയെന്നതാണ് വ്യാപാരികളുടെ ആശങ്കക. ക്ഷാമ ഭീതിയില്‍ ക്രിസ്മസിന് മുമ്പു തന്നെകുതിച്ചു തുടങ്ങിയ ടര്‍ക്കി വിലയാണ് ഉപഭോക്താക്കളെ പേടിപ്പിക്കുന്നത്.രോഗം ബാധിക്കുമോയെന്ന ഭീതിക്കൊപ്പം നേരത്തേ തന്നെ കോഴികളെ വില്‍ക്കേണ്ടിവരുന്നതാണ് കര്‍ഷകരെയും ഫാമുടമകളെയും വിഷമിപ്പിക്കുന്നത്.അതിനിടെ ഒരാഴ്ചയ്ക്കുള്ളില്‍ ടര്‍ക്കി, ചിക്കന്‍, വാത്ത എന്നിവയുടെ വില 9% വര്‍ദ്ധിച്ചു.എങ്കിലും ഡണ്‍സ്

Advertisment

പക്ഷിപ്പനി പടരുന്നതിനാല്‍ കോഴികളെയും ടര്‍ക്കിയെയും നേരത്തെ വില്‍ക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. തൂക്കം കുറവായതിനാല്‍ വരുമാനം കുറയും.മാത്രമല്ല, രുചി കുറവായിരിക്കും.സാധാരണയായി ഡിസംബര്‍ രണ്ടാം വാരത്തിലാണ് കര്‍ഷകര്‍ കോഴികളെയും മറ്റും വിപണനം ചെയ്യുന്നത്.കര്‍ഷകര്‍ക്ക് വലിയ നഷ്ടമാകും ഇതുണ്ടാക്കുക.

കോഴിയ്ക്കും ടര്‍ക്കിക്കുമൊക്കെ വില ഉയരുന്നത് മൂലം , ക്രിസ്മസ് കൂടുതല്‍ ചെലവേറിയതായിരിക്കുമെന്ന് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് ചെയര്‍മാന്‍ മീഹോള്‍ കില്‍കോയ്ന്‍ പറഞ്ഞു.വൈറസ് ബാധിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പക്ഷികള്‍ ചാകും. ഈ പേടി മൂലം നേരത്തേ തന്നെ കര്‍ഷകര്‍ കോഴികളെയും ടര്‍ക്കികളെയും വില്‍ക്കുകയാണ്.

കോര്‍ക്ക് നഗരത്തിനടുത്തുള്ള ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് നവംബര്‍ അവസാനം വരെ അടച്ചിടുമെന്ന് കൃഷി മന്ത്രി മാര്‍ട്ടിന്‍ ഹെയ്ഡണ്‍ പറഞ്ഞു.ടര്‍ക്കികള്‍, കോഴികള്‍, താറാവുകള്‍,വാത്തകള്‍ എന്നിവയെ ഫാമിനുള്ളില്‍ തന്നെ സൂക്ഷിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മാംസം കഴിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് പക്ഷിപ്പി ബാധിക്കില്ല.പാചകം ചെയ്യുന്നതോടെ വൈറസ് നശിക്കും. എന്നാല്‍ രോഗം ബാധിച്ച പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെ രോഗം പകരുന്നതിനുള്ള സാധ്യതയാണ് അപകടം.

Advertisment