പക്ഷിപ്പനി പടരുന്നു: അയർലണ്ടിൽ തിങ്കളാഴ്ച മുതൽ വളർത്തുപക്ഷികളെ പുറത്തു വിടുന്നതിന് വിലക്ക്

New Update
G

അയർലണ്ടിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴികൾ അടക്കമുള്ള വളർത്തുപക്ഷികളെ പുറത്തു വിടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഓർഡർ തിങ്കൾ മുതൽ നിലവിൽ വന്നു. രണ്ട് രോഗപടർച്ചാ കേസുകൾ കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ പക്ഷികളിലേയ്ക്ക് രോഗം പടരാതിരിക്കാനാണ് നടപടി എന്ന്

Advertisment

കൃഷി മന്ത്രി മാർട്ടിൻ ഹെയ്ഡൺ പറഞ്ഞു.

കൃഷിവകുപ്പ് സ്ഥിരീകരിച്ചതനുസരിച്ച്, കൗണ്ടി കാർലോയിലെ ഒരു വാണിജ്യ ടർക്കി ഫാമിൽ പക്ഷിപ്പനിയുടെ രണ്ടാമത്തെ പടർച്ച സ്ഥിരീകരിച്ചു. മീത്തിലെ കെല്ലസിലുള്ള മറ്റൊരു ടർക്കി ഫാമിലും രോഗബാധ കണ്ടെത്തിയിരുന്നു.

പക്ഷിപ്പനിയെ തുടർന്ന് നോർത്തേൺ അയർലണ്ടിലും കഴിഞ്ഞ ആഴ്ച നിർബന്ധിത ഹൗസിംഗ് ഉത്തരവ് കൊണ്ടുവന്നിരുന്നു. ആയിരക്കണക്കിന് പക്ഷികളെ കൊന്നതായും റിപ്പോർട്ട്‌ ഉണ്ട്.

പക്ഷിപ്പനി ഒരു തരത്തിലുള്ള വൈറസ് അണുബാധയാണ്. പ്രധാനമായും കാട്ടുപക്ഷികളിൽ പടരുന്ന ഏവിയൻ ഇൻഫ്ലുവൻസ എന്ന പക്ഷിപ്പനി പക്ഷികളുടെ പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്നു. മനുഷ്യർക്കും പക്ഷിപ്പനി ബാധിക്കാമെങ്കിലും, അത് മനുഷ്യരിലേയ്ക്ക് എളുപ്പത്തിൽ പടരുന്നില്ല.

ഉത്തരവനുസരിച്ച് കോഴികൾ, കൂട്ടിൽ വളർത്തുന്ന മറ്റ് പക്ഷികൾ എന്നിവ പുറത്തുള്ള പക്ഷികൾ, കാട്ടുപക്ഷികൾ എന്നിവരുമായി സമ്പർക്കത്തിലാകാത്ത തരത്തിൽ വീടുകളിലോ, ഫാമുകളിലോ അടച്ചു സൂക്ഷിക്കണം. ഹോബിയായി പക്ഷികളെ വളർത്തുന്നവർക്കും ഇത് ബാധകമാണ്.

Advertisment