New Update
/sathyam/media/media_files/2025/11/27/f-2025-11-27-03-28-15.jpg)
കോ ലാഓസിലെ 30,000 ടര്‍ക്കി കോഴികളുള്ള ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മാസം പക്ഷിപ്പനി പടര്‍ന്നു പിടിച്ച നാലാമത്തെ സംഭവമാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഫാമിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.
Advertisment
നേരത്തെ കോ കാർലോ, കോ മീത്, കോ മോനാഗൻ എന്നിവിടങ്ങളിലെ ഫാമുകളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വളര്‍ത്തുജീവികള്‍ക്കായി നിര്‍ബന്ധിത ഹൗസിങ് ഓര്‍ഡര്‍ പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളില്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കോര്‍ക്കിലെ ഫോട്ട വൈൽഡ്ലൈഫ് പാർക്കും ഈ മാസം അവസാനം വരെ അടച്ചിട്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us