കൊടും തണുപ്പും ,സ്നോയും മാറും ,പക്ഷേ അയര്‍ലണ്ടിന് ഭീഷണിയായി ഇഷ കൊടുങ്കാറ്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fdsfgyhuj76543

ഡബ്ലിന്‍ : കനത്ത സ്‌നോയില്‍ ജന ജീവിതം സ്തംഭിച്ചിരിക്കുന്നതിനിടെ അയര്‍ലണ്ടിന് ഭീഷണിയായി ഇഷ കൊടുങ്കാറ്റ്. ഇന്നും നാളെ  രാവിലെയും രാജ്യ വ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍.

Advertisment

സ്‌നോയെ മുന്‍നിര്‍ത്തി വടക്കന്‍ കൗണ്ടികളിലെല്ലാം യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. അതേ സമയം നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇതേ കാരണത്തിന്റെ പേരില്‍ ഇന്ന് വൈകിട്ട് 6 മണിമുതൽ തിങ്കളാഴ്ച രാവിലെ 9 മണിവരെ വരെ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മഞ്ഞും തണുപ്പും തുടരുമെന്നും താപനില ഉയരാനുള്ള സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

അയര്‍ലണ്ടിന്റെ തീരദേശങ്ങളില്‍ ശക്തമായി തിരമാലകള്‍ ഉയരുന്നതിന് സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറഞ്ഞു.യാത്ര ദുഷ്‌കരമാകുമെന്നും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് മഴ തുടരും. അതിനിടെ തെക്കുപടിഞ്ഞാറ് നിന്നുമാണ് അതിശക്തായ കൊടുങ്കാറ്റെത്തുക.തീരപ്രദേശങ്ങളില്‍ അത് മാരകമാകാനുമിടയുണ്ട്.രാത്രിയും കാറ്റുണ്ടാകും.അതിനാല്‍ ശക്തമായ മഴ വ്യാപകമാകാനും  ഇടയുണ്ട്.

ഇഷ കൊടുങ്കാറ്റ് വീശുന്നതിനാല്‍ ഇന്നും നാളെയുമായി   വാഹനമോടിക്കുന്നവര്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍ എസ് എ) ഓര്‍മ്മിപ്പിച്ചു. വേഗത നിയന്ത്രിക്കണമെന്നും മുമ്പിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ആര്‍ എസ് എ ഉപദേശിച്ചു.

ചരക്ക് വാഹനങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റോഡില്‍ വെള്ളക്കെട്ട് കരുതിയിരിക്കണം.അപകടം ഒഴിവാക്കാന്‍ മറ്റ് റൂട്ടുകള്‍ തേടണം. മരങ്ങളും ശിഖരങ്ങളുമൊക്കെ റോഡിലേയ്ക്ക് വീഴാനുള്ള സാധ്യതയും മുന്നില്‍ക്കാണണം.

ലോക്കല്‍ കൗണ്‍സിലും ഗാര്‍ഡയും നിര്‍ദ്ദേശിക്കുന്ന റൂട്ടുകള്‍ ഉപയോഗിക്കാന്‍ ഓര്‍മ്മിക്കണം.അവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണം. എല്ലായ്പ്പോഴും ഡിപ്പ്ഡ് ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കണം. മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍ യാത്രികരും കാല്‍നടക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആര്‍ എസ് എ ഉപദേശിക്കുന്നു.

stom-isha
Advertisment