/sathyam/media/media_files/DK0bq4hSHloHGUCVrUwt.jpg)
ഡബ്ലിന്‍: ഡബ്ലിനിലെ ലിറ്റില്‍ ബ്രിട്ടന്‍ സ്ട്രീറ്റിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു.ലിത്വാനിയയില്‍ നിന്നുള്ള 30കാരനാണ് മരിച്ചത്. ഇയാളുടെ റൂമിലെ കട്ടിലിനടിയില്‍ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് ഗാര്‍ഡയുടെ നിരീക്ഷണം. പൊട്ടിത്തെറിച്ചത് ഐ ഇ ഡി ഒരു പൈപ്പ് ബോംബാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ ഉപകരണം എങ്ങനെ, എന്തുകൊണ്ട് പൊട്ടിത്തെറിച്ചു എന്നതാണ് അന്വേഷണത്തില്‍ പുറത്തുവരേണ്ടത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും ഗാര്‍ഡ അന്വേഷിച്ചുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.മരിച്ചയാളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്നാണ് കരുതുന്നത്.ഗാര്‍ഡാ അന്വേഷണത്തെ സഹായിക്കുന്നതിനുള്ള വിവരങ്ങളുള്ളവര്‍ ബ്രൈഡ്വെല്‍ ഗാര്‍ഡ സ്റ്റേഷനുമായോ 01 6668200 എന്ന നമ്പറിലോ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡി പോള്‍ ഹോസ്റ്റലില്‍ 50ലേറെ പേരാണ് താമസിച്ചിരുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഇവരെയെല്ലാം ഒഴിപ്പിച്ചിരുന്നു.ഹോസ്റ്റല്‍ മുറിയ്ക്കും കാര്യമായ നാശമുണ്ടായിരുന്നു.
സ്‌ഫോടനം എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഡീപോള്‍ സി ഇ ഒ ഡേവിഡ് കാരോള്‍ പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.എത്രയും വേഗം കെട്ടിടത്തിലേക്ക് തിരികെപോകാനാകുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഇവിടെ താമസിപ്പിച്ചിരുന്നവരെയെല്ലാം പലയിടങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.ഇവരെ സഹായിക്കാന്‍ സെന്‍ട്രല്‍ ഓഫീസിലും ഡബ്ലിന്‍ സിറ്റി സെന്ററിലും ഇന്‍സിഡന്റ് മാനേജ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി ഇ ഒ പറഞ്ഞു.എല്ലാവര്‍ക്കും മരുന്നും ഭക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. കാരണം എല്ലാവരുടെ പണവും മറ്റു സാധനങ്ങളും സ്ഫോടനം നടന്ന കെട്ടിടത്തിലാണുള്ളത്.അതിനാല്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങളെല്ലാ ംനല്‍കേണ്ടതുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us