Advertisment

അയര്‍ലണ്ടില്‍ ഗാര്‍ഡയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ബോഡി ക്യാമുകള്‍ വരുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ggftgft7777

ഡബ്ലിന്‍ : വ്യക്തിഗത സുരക്ഷയും മറ്റും ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ ഗാര്‍ഡയ്ക്ക് ബോഡി ക്യാമുകള്‍ ലഭ്യമാക്കുന്നു. ആദ്യ ഘട്ടത്തില്‍ നാല് ഡിവിഷനുകളിലെ ഗാര്‍ഡയ്ക്കാണ് ബോഡിക്യാമുകള്‍ വിതരണം ചെയ്യുക. ഇതിന് 2.1 മില്യണ്‍ യൂറോയുടെ ടെന്റര്‍ നടപടികള്‍ പൂരോഗമിക്കുകയാണ്. ബോഡി വോണ്‍ ക്യാമറ (ബി ഡബ്ല്യു സി)നല്‍കുന്നതിന് മൂന്ന് വ്യത്യസ്ത ടെന്ററുകളാണ് ക്ഷണിച്ചിരിക്കുന്നത്.

Advertisment

ഡി എം ആര്‍ സൗത്ത് സെന്‍ട്രല്‍ (പിയേഴ്സ് സ്ട്രീറ്റ്, കെവിന്‍ സ്ട്രീറ്റ്), ഡി എം ആര്‍ നോര്‍ത്ത് സെന്‍ട്രല്‍ (സ്റ്റോര്‍ സ്ട്രീറ്റ്) എന്നീ ഡബ്ലിന്‍ ഡിവിഷനുകളിലും വാട്ടര്‍ഫോര്‍ഡ്, ലിമെറിക് ഡിവിഷനുക (വാട്ടര്‍ഫോര്‍ഡ്, ഹെന്റി സ്ട്രീറ്റ് സ്റ്റേഷനുകള്‍)ളിലുമാണ് ബോഡി ക്യാമുകള്‍ പൈലറ്റടിസ്ഥാനത്തില്‍ നല്‍കുന്നത്. വിജയകരമെന്ന് കണ്ടാല്‍ പീന്നിടത് രാജ്യവ്യാപകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡബ്ലിന്‍ ഡിവിഷനുകളിലാവും ഇവ ആദ്യം അവതരിപ്പിക്കുക. മാര്‍ച്ചിനും ജൂണിനുമിടയില്‍ ബോഡി ക്യാമുകളെത്തുമെന്നാണ് കരുതുന്നത്. പിന്നീട് ലിമെറിക്കിലും വാട്ടര്‍ഫോര്‍ഡിലും ബോഡി ക്യാമുകളെത്തും. ബോഡി ക്യാമുകള്‍ ഫലപ്രദമെന്ന് കണ്ടാല്‍ രാജ്യവ്യാപകമായി ഇവ വിതരണം ചെയ്യുന്നതിനുള്ള ടെന്റര്‍ നടപടികളുണ്ടാകും. ക്യാമുകള്‍ക്കൊപ്പം അവയുടെ സോഫ്‌റ്റ്വെയര്‍, ഐടി, കണ്‍സള്‍ട്ടിംഗ് സര്‍വീസുകള്‍, മറ്റ് സപ്പോര്‍ട്ടുകള്‍ എന്നിവയ്ക്കും ടെന്ററില്‍ വ്യവസ്ഥയുണ്ടാകും.

അംഗങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താനും മോശമായ പെരുമാറ്റം കുറയ്ക്കാനും സഹായിക്കുമെന്നാണ് ഗാര്‍ഡ പ്രതീക്ഷിക്കുന്നു.കോടതി നടപടികള്‍ എളുപ്പമാക്കുന്നത് കൂടാതെ സമയ ലാഭവും കിട്ടും.മാത്രമല്ല അന്വേഷണച്ചെലവ് കുറയ്ക്കുമെന്നും ഗാര്‍ഡ ചീഫ് സൂപ്രണ്ട് ഡെറക് സ്മാര്‍ട്ട് പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പാണ് ബോഡി ക്യാമുകളെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. തെളിവായി സൂക്ഷിക്കേണ്ട ആവശ്യമില്ലെങ്കില്‍ ക്യാമറകളില്‍ റെക്കോര്‍ഡുചെയ്യുന്ന എല്ലാ ഫൂട്ടേജുകളും നിശ്ചിത സമയത്തിന് ശേഷം നീക്കം ചെയ്യും.ക്യാമറകള്‍ ഇരകളുടെയും ഗാര്‍ഡയുടെയും സുരക്ഷ ഒരു പോലെ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

garda
Advertisment