/sathyam/media/media_files/MSHKo9fCvZOBuwCBoZcV.jpg)
ഡബ്ലിന്‍ : ഡബ്ലിനില്‍ അഭയാര്‍ഥികളെ താമസിപ്പിച്ച ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സംഭവത്തെ തുടര്‍ന്ന് കേന്ദ്രത്തിലെ മറ്റ് താമസക്കാരെ ഒഴിപ്പിച്ചു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കിടന്ന കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വസ്തുമാണ് സ്ഫോടനമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നിരുന്നാലും ഗാര്‍ഡ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
സ്‌ഫോടനത്തില്‍ കെട്ടിടത്തില്‍ പുരുഷന്‍മാരെയും സ്ത്രീകളേയും വേര്‍തിരിച്ചിരുന്ന ഹോട്ടലിന്റെ ഭിത്തി തകര്‍ന്നു.മരിച്ചയാളുടെ കുടുംബാംഗങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു. എന്നാല്‍ മറ്റാര്‍ക്കും പരിക്കുണ്ടായില്ലെന്ന് ഡീ പോള്‍ വിശദീകരിച്ചു. ഗാര്‍ഡയും ആര്‍മിയുടെ ബോംബ് സ്‌ക്വാഡ്, ബോംബ് ഡിസ്പോസല്‍ യൂണിറ്റ് റോബോട്ട് എന്നിവയെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.ഒരു മുറിയില്‍ മാത്രമേ സ്ഫോടനം ഉണ്ടായുള്ളുവെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംശയങ്ങളൊന്നും ഗാര്‍ഡയ്ക്ക് ഇപ്പോഴില്ല.
ഫിബ്സ്ബറോ, ടാര സ്ട്രീറ്റ്, നോര്‍ത്ത് സ്ട്രാന്‍ഡ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും അഡ്വാന്‍സ്ഡ് പാരാമെഡിക്കല്‍ ടീമുകളും ചേര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കി.ജില്ലാ ഓഫീസര്‍ക്കൊപ്പം അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇ എസ് ബി നെറ്റ്വര്‍ക്ക്,ഗ്യാസ് നെറ്റ്വര്‍ക്ക്സ് അയര്‍ലണ്ട്, ആന്‍ ഗാര്‍ഡ സിയേക്ന എന്നിവയെല്ലാം സ്ഥലത്തെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടന്നു വരികയാണ്. ഡബ്ലിന്‍ ലിറ്റില്‍ ബ്രിട്ടന്‍ സ്ട്രീറ്റിലെ ഹോട്ടലില്‍ ഇന്നലെ മൂന്നു മണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ഹോംലെസ് സംഘടനയായ വിന്‍സെന്റ് ഡീപോളിന്റെ കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. 2022 മാര്‍ച്ചിലും ഈ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായിരുന്നു. അന്നൊരു സ്ത്രീക്ക് പൊള്ളലേറ്റിരുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് തെരുവിലായ എല്ലാവര്‍ക്കും വൈകുന്നേരത്തോടെ ബെഡുകള്‍ ലഭ്യമാക്കാന്‍ ഡീ പോളീന് സാധിച്ചെങ്കിലും എവിടെയാണ് ഇവരെ പുനരധിവസിപ്പിക്കുയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്‌സിക്യൂട്ടീവ്, എന്‍ ജി ഒകള്‍ എന്നിവയുമായൊക്കെ ഡീപോള്‍ ബന്ധപ്പെട്ടുവരികയാണെന്ന് വയക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. അഭയാര്‍ഥികളെല്ലാം ജോര്‍ജസ് ഹില്ലിലെ പൂട്ടിക്കിടക്കുന്ന പള്ളിയിലാണ് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നയത്.ബെഡ് തറയില്‍ വിരിച്ച് കിടക്കാനാകും.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണെന്ന് ഗാര്‍ഡ പറഞ്ഞു.ടെക്നിക്കല്‍ ബ്യൂറോ സംഭവസ്ഥലത്തുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.ഇത് തികച്ചും ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് സംഘടനകളുടെ സഹായത്തോടെ അഭയാര്‍ഥികളെ മറ്റെവിടെയെങ്കിലും താമസിപ്പിക്കുമെന്നും വിന്‍സെന്റ് ഡിപോള്‍ സംഘടന അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us