അയർലണ്ടിൽ ബസ്- റെയില്‍ യാത്രാ നിരക്കുകള്‍ ചില റൂട്ടുകളില്‍ കൂട്ടി…ലീപ് കാര്‍ഡ് യാത്രികര്‍ക്ക് ഇളവുകളേറെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vcccccccccfd6

ഡബ്ലിന്‍ : രാജ്യത്തെ ചില റൂട്ടുകളില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം. എന്നിരുന്നാലും എന്നാല്‍ 90 മിനിറ്റിനുള്ളില്‍ ഡബ്ലിന്‍ യാത്രയും കോര്‍ക്ക്, ഗോള്‍വേ, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലെ സ്റ്റാന്റേര്‍ഡ് ബസ് നിരക്കുകളും 1.35 യൂറോയെന്ന ഡിസ്‌കൗണ്ട് നിരക്കില്‍ തുടരും. ഈ വര്‍ഷം അവസാനത്തോടെയാകും പുതിയ നിരക്കുകള്‍ നിലവില്‍ വരികയെന്ന് എന്‍ ടി എ അറിയിച്ചു.യാത്രാനിരക്ക് ചിലയിടങ്ങളില്‍ കൂട്ടിയപ്പോള്‍ വിവിധ യാത്രാ ഇളവുകളും എന്‍ ടി എ അനുവദിച്ചിട്ടുണ്ട്.

Advertisment

യാത്രാ നിരക്ക് വര്‍ധനവിന്റെ ഭാരം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.

അഡള്‍ട്ട്സിന് ഇപ്പോഴും ഒന്നര മണിക്കൂര്‍ നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് യൂറോയ്ക്ക് ഡബ്ലിനില്‍ ചുറ്റി സഞ്ചരിക്കാനാകും. ഡബ്ലിനില്‍ 2 യൂറോയ്ക്ക് സഞ്ചരിക്കാന്‍ അനുവദിക്കുന്ന ലീപ് കാര്‍ഡ് യാത്രാ സംവിധാനം 2022ലാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.ഡബ്ലിന്‍ ബസ്, ലുവാസ്, ഡാര്‍ട്ട്, കമ്മ്യൂട്ടര്‍ റെയില്‍, ഗോ-എഹെഡ് അയര്‍ലണ്ട് എന്നിവയിലാണ് സൗജന്യ നിരക്കില്‍ യാത്ര അനുവദിച്ചിരുന്നത്. യാത്രികരുടെ വര്‍ധിച്ച എണ്ണം കണക്കിലെടുത്താണ് ലീപ് കാര്‍ഡ് നീട്ടുന്നതെന്ന് എന്‍ ടി എ പറഞ്ഞു.

യാത്രാ ദൂര പരിധി കൂട്ടി

ഡബ്ലിന്‍ സിറ്റി സോണ്‍ പരിധി 23 കി.മീ ദൂരത്തേക്ക് വ്യാപിപ്പിക്കുമെന്ന്് എന്‍ ടി എ അറിയിച്ചു. ഡബ്ലിന്‍ കമ്മ്യൂട്ടര്‍ സോണിന്റെ പരിധി 50 കിലോമീറ്റര്‍ വരെയാക്കും. ദ്രോഗഡ, നാവന്‍, ട്രിം, എന്‍ഫീല്‍ഡ്, ക്ലെയ്ന്‍, പ്രോസ്പറസ്, ന്യൂബ്രിഡ്ജ്, കില്‍ഡെയര്‍, ഗ്രേസ്റ്റോണ്‍സ്, വിക്ലോ തുടങ്ങിയ പട്ടണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

പുതിയ ഓള്‍-മോഡ് ടിക്കറ്റും, മാസം 96 യൂറോ

പ്രതിമാസം 96 യൂറോ, വര്‍ഷത്തില്‍ 960 യൂറോ എന്നീ നിരക്കില്‍ പുതിയ ‘ഓള്‍-മോഡ്’ ടിക്കറ്റും എന്‍ ടി എ അവതരിപ്പിച്ചു.ഡബ്ലിന്‍ ബസ്, ഗോ-എഹെഡ് അയര്‍ലന്‍ഡ്, ലുവാസ് , ഐറിഷ് റെയില്‍ സര്‍വീസുകള്‍ എന്നിവയിലേക്കുള്ള പൂര്‍ണ്ണ ആക്‌സസ് വാഗ്ദാനം ചെയ്യുന്നതാണ് ഇത്.നിലവിലെ നിരക്കിനെ അപേക്ഷിച്ച് യാത്രികര്‍ക്ക് 38% ലാഭം കിട്ടും.

ഡബ്ലിനില്‍ ലീപ് കാര്‍ഡ് നിരക്ക് ആഴ്ചയില്‍ 24 യൂറോ

ഡബ്ലിന്‍ സിറ്റി സോണിലെ എല്ലാ ഓപ്പറേറ്റര്‍മാരും യാത്രക്കാരുടെ ലീപ്പ് കാര്‍ഡ് നിരക്ക് ആഴ്ചയില്‍ 24 ആയി നിജപ്പെടുത്തും.ഡബ്ലിന്‍ കമ്മ്യൂട്ടര്‍ സോണില്‍ പതിവായി സഞ്ചരിക്കുന്നവര്‍ക്ക്, യാത്രയുടെ ദൂരമനുസരിച്ച് പ്രതിവാര, പ്രതിമാസ ടിക്കറ്റ് നിരക്കുകള്‍ വ്യത്യാസപ്പെടുമെന്ന് എന്‍ ടി എ അറിയിച്ചു.

ഡബ്ലിന്‍ സിറ്റി സോണിന് പുറത്ത് 32 യൂറോ തന്നെ

ഡബ്ലിന്‍ സിറ്റി സോണിന് പുറത്തുള്ള സ്‌കെറീസ്, ബല്‍ബ്രിഗണ്‍, ഗ്രേസ്റ്റോണ്‍സ് എന്നിവിടങ്ങളിലേയ്ക്കുള്ള 32 യൂറോ വീക്ക്ലി ലീപ് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല (യുവാക്കള്‍ക്കും കുട്ടികള്‍ക്കും 16 യൂറോ) കോര്‍ക്ക്, ഗോള്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലെ സ്റ്റാന്‍ഡേര്‍ഡ് ബസ് നിരക്കുകള്‍ 1.35 യൂറോയെന്ന ഡിസ്‌കൗണ്ട് നിരക്കില്‍ തുടരും.

വര്‍ധനവ് ഇങ്ങനെ

പുതിയ വര്‍ധനവ് അനുസരിച്ച് കാവന്‍-ഡബ്ലിന്‍ ബസ് സര്‍വീസ് ടിക്കറ്റ് നിരക്ക് 9.45ല്‍ നിന്ന് 11.40 യൂറോയായി (21%) വര്‍ധിക്കും. റാത്തോത്ത്-ആഷ്‌ബോണ്‍ ബസ് സര്‍വീസ് നിരക്ക് 30% കൂടും. 1.54 യൂറോയില്‍ നിന്ന് 2 യൂറോയായാണ് ഇത് വര്‍ധിക്കുക.കില്‍കോക്ക്-ഡബ്ലിന്‍ നിരക്ക് 3.08 യൂറോയില്‍ നിന്ന് 3.70 യൂറോയായും ദ്രോഗഡ-ഡബ്ലിന്‍ എയര്‍പോര്‍ട്ട് നിരക്ക് 4.55 യൂറോയില്‍ നിന്ന് 5.30 യൂറോയായും(16%) വര്‍ധിക്കും. ബ്രേ ഡാലി-ഗ്രേസ്റ്റോണ്‍സ് റെയില്‍ നിരക്ക് 2 യൂറോയില്‍ നിന്ന് 2.30 യൂറോയാകും.

dublin travels leap card
Advertisment