Advertisment

ഡബ്ലിനില്‍ വെള്ളം കുടി മുട്ടുമോ ? കാത്തിരിക്കുന്നത് ജലക്ഷാമം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
888888888

ഡബ്ലിന്‍ :ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്യാത്തതിന്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തിലേയ്ക്ക് ഡബ്ലിന്‍ നഗരത്തിന് നീങ്ങേണ്ടി വരുമെന്ന് പഠനങ്ങള്‍.

Advertisment

സമുദ്രത്താല്‍ ചുറ്റപ്പെട്ട ഐറിഷ് ദ്വീപിലെ പ്രധാന നഗരവും, തലസ്ഥാനവുമായ ഡബ്ലിനില്‍ ആവശ്യക്കാരേറുന്നതിന് അനുസൃതമായി ജലവിതരണ പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കാത്തതാണ് പ്രശ്നമാകുന്നത്. ഡബ്ലിനിലാകെ 628 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ദിവസവും ഉപയോഗിക്കുന്നത്. സിസ്റ്റത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ 13 മില്യണ്‍ ലിറ്റര്‍ കൂടുതലാണിത്. ദിവസവുമെന്ന പോലെ ജല ആവശ്യം വര്‍ധിക്കുകയുമാണ്.

ഡബ്ലിനില്‍ വെള്ളത്തിന്റെ ആവശ്യകത വര്‍ഷം തോറും കൂടുകുകയാണെന്ന് കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1,20,000 വാട്ടര്‍ കണക്ഷനുകള്‍ പുതുതായി വന്നു. ഐറിഷ് ജലവിതരണ സംവിധാനത്തിന്റെ പരമാവധി ശേഷിയാണിത്.

നാല് നഗരസഭകളുടെ പരിധിയില്‍ ഉള്‍ക്കൊള്ളുന്ന ഡബ്ലിന്‍ നഗരത്തില്‍ പതിനായിരക്കണക്കിന് പേരാണ് പുതുതായി എത്തുന്നത്. ഇവരില്‍ പലരും ദിവസേന രണ്ടു തവണ കുളിക്കുന്നവരാണ്. പൊതുവെ വല്ലപ്പോഴും മാത്രം പൂര്‍ണ്ണസ്‌നാനം ചെയ്യുന്ന തദ്ദേശീയരെക്കാള്‍ നിരവധി ഇരട്ടി വെള്ളമാണ് ഇവരുടെ ആവശ്യങ്ങള്‍ക്കായും വേണ്ടത്.

ജലസംഭരണ,വിതരണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ ഡബ്ലിനില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്നാണ് വാട്ടര്‍ ഫോറം മുന്നറിയിപ്പ് നല്‍കുന്നത്. ജലസംരക്ഷണത്തിനായി ദേശീയ സ്ട്രാറ്റെജി നടപ്പാക്കിയില്ലെങ്കില്‍ ഡബ്ലിനില്‍ വരും നാളുകളില്‍ വെള്ളം കിട്ടാതെ ജനങ്ങള്‍ വലയും.

ജല സംവിധാനത്തിന്റെ ശേഷി കൂട്ടണമെന്ന് വാട്ടര്‍ ഫോറം സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വിന്ററില്‍ വെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണെന്ന് വാട്ടര്‍ ഫോറം ചെയര്‍ ഡോ. മാറ്റ് ക്രോ പറഞ്ഞു. ഇത്തരം നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കണം.ഇതിനായി വേറിട്ട വഴികളും ആലോചിക്കണം. ഇക്കാര്യം ഫോറം വര്‍ഷങ്ങളായി ശക്തമായി ആവശ്യപ്പെടുന്നതാണെന്ന് വാട്ടര്‍ഫോറം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

drinking water
Advertisment