അയർലണ്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍. ഗോൾവേ പ്രദേശത്ത് മയക്കുമരുന്നുകളുടെ വില്‍പ്പനയും വിതരണവും തടയുന്നത് ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ബല്ലിനസ്ലോ, അത്ലൊനെ എന്നിവിടങ്ങളിലായി ഗ്രോഹൗസുകളില്‍ 541-ഓളം കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തു വന്നതായി കണ്ടെത്തിയത്.
സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യപരിശോധനയിൽ ബല്ലിനസ്ലോലെ വീട്ടിൽ 160-ഓളം ചെടികളാണ് കണ്ടെത്തിയത്. തുടർപരിശോധനയിൽ കോ വെസ്റ്റ്മെത്തിലെ അത്ലൊണിലുള്ള വീട്ടിലാണ് ബാക്കി ചെടികൾ കണ്ടെത്തിയത്