/sathyam/media/media_files/2025/12/16/d-2025-12-16-03-20-15.jpg)
ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് 30,80000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു.കിച്ചണ്‍ ഹുഡ്സ് എന്ന് ലേബല്‍ ചെയ്ത പെട്ടികളിലെത്തിയ കഞ്ചാവാണ് ശനിയാഴ്ച കണ്ടെത്തിയത്. പെട്ടികളില്‍ വാക്വം പായ്ക്ക് പാക്കേജുകളിലായിരുന്ന 154 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവാണ് ഡിറ്റക്ടര്‍ ഡോഗ് മീബ റവന്യു ഓഫീസേഴ്സിനെ കാണിച്ചുകൊടുത്തത്.
അമേരിക്കയില്‍ നിന്നും ഡബ്ലിനിലെ ഒരു വിലാസത്തിലേക്ക് അയച്ചതാണ് മയക്കുമരുന്ന്.ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ അറിയിച്ചു.ഇതിനെക്കുറിച്ച് അറിവുള്ള ബിസിനസ് സ്ഥാപനങ്ങളോ പൊതുജനങ്ങളോ ബന്ധപ്പെടണമെന്ന് റവന്യു അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ ടാറയുടെ ഭാഗമായി ഗാര്‍ഡ നാഷണല്‍ ഡ്രഗ്സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ, ഗാര്‍ഡ ഡോഗ്സ് യൂണിറ്റ്, ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയന്‍ ഈസ്റ്റ് എന്നിവയുടെ സംയുക്ത റെയ്ഡില്‍ 7.28 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു.ഈ സംഭവത്തില്‍ നാല് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.ഇവര്‍ കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച വെക്സ്ഫോര്‍ഡിലെ ഗോറി,ഡബ്ലിനിലെ ഷങ്കില്‍ എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് 104 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയത്.47,000 യൂറോയും വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളും ഇതിനൊപ്പം പിടിച്ചെടുത്തിരുന്നു.പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് സയന്‍സ് അയര്‍ലണ്ടിലേക്ക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us