വെസ്റ്റ് മീത്തിൽ ഇടിച്ചിട്ട കാർ നിർത്താതെ പോയി; ഗാർഡയ്ക്ക് പരിക്ക്

New Update
Nvcfghb

കോ വെസ്റ്റ്മെത്തിൽ ഗാര്‍ഡയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പരിക്കേറ്റ ഗാര്‍ഡ ഉദ്യോഗസ്ഥനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കിന്നെങ്ങടിൽ വച്ചാണ് സംഭവം.

Advertisment

പട്രോളിങ്ങിനിടെ സംശയം തോന്നി ഒരു കാറിനെ സമീപിച്ച ഗാര്‍ഡ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കാര്‍ വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഗാര്‍ഡയെ മിഡ്‌ലാൻഡ്സ് റീജിയണൽ ഹോസ്പിറ്റൽ മുള്ളിങ്കറില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.