/sathyam/media/media_files/2025/06/02/Ia2HO5YHGkUWJn9JB01O.jpg)
കൗണ്ടി ക്ലെയറില്‍ കാര്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 6.15-ഓടെ പാർട്ടിനിലുള്ള ഫിർഹില്ലില്‍ വച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ വയോധികയായ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 70-ലേറെ പ്രായമുള്ള ഇവരെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലൈമേരിക്കിൽ എത്തിച്ച് ചികിത്സ നല്‍കി.
വിവിധ ഗാര്‍ഡ യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ലോനർഡ് പ്രദേശത്ത് നിന്നും ഒരു കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാര്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ യൂത്ത് ഡിവേർഷൻ പ്രോഗ്രാമിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവോ, സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകളോ കൈവശമുള്ളവര്‍ ഏതെങ്കിലും സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
ഹെനറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ ഓൺ 061 212400
ഗാർഡ കോൺഫിഡൻ ഷ്യൽ ലൈൻ ഓൺ 1800 666 111