ഡബ്ലിനിലെ ടെംപ്ളേ ബാറിലുള്ള പാർലിമെന്റ് സ്ട്രീറ്റില്‍ കാറുകള്‍ക്കുള്ള നിരോധനം നിലവില്‍ വന്നു. കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രികര്‍ക്കും മാത്രമേ ഇനി ഇവിടെ പ്രവേശനമുണ്ടാകുകയുള്ളൂ. പലതവണയായുള്ള പരീക്ഷണ നടപടികള്‍ക്ക് ശേഷമാണ് സിറ്റി കൗണ്‍സില്‍ തീരുമാനമെടുത്തത്. ജൂലൈ 4 മുതല്‍ നിയന്ത്രണം നിലവില്‍ വന്നു.
ഈ റൂട്ടിലൂടെ പോകുന്ന കാറുകള്‍ ദിവസേന 1,500 എണ്ണം മാത്രമായിരുന്നെന്നും, അതേസമയം കാല്‍നടയാത്രക്കാരുടെ എണ്ണം 23,000 മുതല്‍ 24,000 വരെ ആണെന്നും സിറ്റി കൗണ്‍സിലിലെ ക്ലെയർ ഫ്രഞ്ച് പറഞ്ഞു. അതിനാല്‍ ഏവര്‍ക്കും ഉപകാരപ്രദമാകുന്ന തീരുമാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.