യൂറോ മില്യണ്‍സ് ജാക്ക്‌പോട്ട് ലഭിച്ചത് കാവനിലെ മൂന്നംഗ കുടുംബത്തിന്

New Update
G

കാവന്‍: അയര്‍ലണ്ടിലടിച്ച 17 മില്യണ്‍ യൂറോ മില്യണ്‍സ് ജാക്ക്‌പോട്ടിന് അവകാശികളായി. ഈ സമ്മാനം നേടിയത് കാവനിലെ കുടുംബമാണെന്ന് സ്ഥിരീകരിച്ചു.

Advertisment

ഡിസംബര്‍ 12 വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയമുണ്ടായത്. കാവന്‍ സിറ്റിയില്‍ നിന്നുള്ള ഒരു അച്ഛനും മകനും മകളുമാണ് വിജയികളെന്ന് ആംഗ്ലോ-സെല്‍റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയികള്‍ സമ്മാനത്തുക ക്ലെയിം ചെയ്യുന്ന ടീമുമായി ബന്ധപ്പെട്ടെന്നും കുടുംബത്തിന് അവരുടെ സമ്മാനം സ്വന്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്ന് നാഷണല്‍ ലോട്ടറി വക്താവ് സ്ഥിരീകരിച്ചു.

Advertisment