/sathyam/media/media_files/1ZDfYqStL5fzfwoMksOn.jpg)
ഡബ്ലിന്‍ : സുരക്ഷാ കാരണങ്ങളുടെ പേരു പറഞ്ഞ് യാത്രക്കാരുടെ ‘ഉടുതുണി’ നീക്കി പരിശോധിക്കുന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരുടെ നടപടി വിവാദത്തില്‍. യാത്രക്കാര്‍ സെക്യൂരിറ്റി പരിശോധനയിലൂടെ കടന്നുപോകുമ്പോള്‍ ഹൂഡികളും ജമ്പറുകളും നീക്കി പരിശോധനയ്ക്ക് സമര്‍പ്പിക്കണമെന്ന വിചിത്രമായ ഉപദേശമാണ് കുഴപ്പമായത്.
വ്യക്തിയുടെ രൂപം മറയ്ക്കുന്ന വസ്ത്രങ്ങള്‍ സുരക്ഷാ സ്‌ക്രീനിംഗിനായി നീക്കം ചെയ്യേണ്ടിവരുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് വ്യക്തമാക്കിയത്. ഈ അറിയിപ്പ് വന്നതോടെ യാത്രക്കാരും പൊതുജനങ്ങളും ‘പാനിക്കായി’. യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയാല്‍ ഉടുതുണി അഴിച്ച് പരിശോധിക്കേണ്ടി വരുമോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. ‘ബ്രാ’ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഊരിക്കൊടുക്കേണ്ടി വരുമോയെന്ന പരിഹാസവും ചിലര്‍ പങ്കുവെച്ചു.
ഡബ്ലിന്‍ എയര്‍പോര്‍ട്ട് എല്ലാ യാത്രക്കാരും സുരക്ഷാ സ്‌ക്രീനിംഗിനെത്തുമ്പോള്‍ അവരുടെ ഹൂഡി നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് വെബ്സൈറ്റ് ഓര്‍മ്മിപ്പിച്ചു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് മുന്‍ നിര്‍ത്തി മാത്രമുള്ളതാണ് ഈ തീരുമാനമെന്നും എയര്‍പോര്‍ട്ട് വിശദീകരിച്ചു. സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമാണിതെന്നും അധികൃതര്‍ വിശദീകരിച്ചു. വരാനിരിക്കുന്ന സെന്റ് ബ്രിജിഡ്‌സ് ഡേ ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ ഏകദേശം 340,000 യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുമെന്നാണ് കരുതുന്നത്.
ബാഗേജില്‍ നിന്ന് ലാപ്‌ടോപ്പുകളും ലിക്വിഡുകളും പരിശോധിക്കുന്ന പുതിയ എക്സ്-റേ സ്‌കാനറുകള്‍ രണ്ട് ടെര്‍മിനലുകളിലും ഉണ്ടാകുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us