കിൽഡെയറിൽ കുട്ടിക്ക്‌ നേരെ ആക്രമണം

New Update
Vvv

കൗണ്ടി കില്‍ഡെയറില്‍ ആണ്‍കുട്ടിക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ ന്യൂബ്രിഡ്ജ് ’സ് മെയിൻ സ്ട്രീറ്റില്‍ വച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ നാസ് ജനറൽ ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്‍കി.

Advertisment

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ഏതെങ്കിലും ദൃക്‌സാക്ഷികളുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. സംഭവസമയം ഇതുവഴി കടന്നുപോയ ഏതെങ്കിലും വാഹനങ്ങളുടെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാം:

ന്യൂബ്രിഡ്ജ് ഗാർഡ സ്റ്റേഷൻ – (045) 440180

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

Advertisment