ഇ യു രാജ്യങ്ങളിൽ മാര്‍ച്ച് 29 ഞായറാഴ്ച മുതല്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാകും

New Update
F

ഡബ്ലിൻ: അയര്‍ലണ്ട് അടക്കമുള്ള ഇ യു രാജ്യങ്ങള്‍ നേരത്തെ തന്നെ സമയമാറ്റത്തിനൊരുങ്ങുന്നു.സമ്മര്‍ കാലത്ത് കൂടുതല്‍ ഡേലൈറ്റ് സേവിംഗാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേനല്‍ക്കാല മാസങ്ങളില്‍ കൂടുതല്‍ വൈകുന്നേരങ്ങളും കൂടുതല്‍ പകല്‍ വെളിച്ചവും ലഭ്യമാക്കുന്നു.

Advertisment

അയര്‍ലണ്ട് ശൈത്യത്തിന്റെ പിടിയിലാണ്. തണുത്തിരുണ്ട പ്രഭാതങ്ങളും നീണ്ട രാത്രികളും മടുത്തതിനാല്‍ പലരും കൂടുതല്‍ തിളക്കമുള്ള സായാഹ്നങ്ങള്‍ കൊതിക്കുകയാണ്. അതിനിടയിലാണ് ഈ വര്‍ഷം മാര്‍ച്ച് 29 ഞായറാഴ്ച മുതല്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാകുന്നത്.ഇതനുസരിച്ച് ഏകദേശം രാത്രി 8 മണി വരെ സൂര്യന്‍ അസ്തമിക്കില്ല.അതിനുശേഷവും വൈകുന്നേരങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

ഏപ്രില്‍ 18 ഓടെ സൂര്യാസ്തമയം രാത്രി 8.30 ഓടെയാകുമെന്ന് പ്രതീക്ഷിക്കുന്നു. മാസാവസാനത്തോടെ ഇത് ഏകദേശം 9 മണിവരെയാകും.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ദിവസം മുമ്പാണ് ഇത്തവണത്തെ സമയമാറ്റം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് ക്ലോക്കുകള്‍ മുന്നോട്ട് പോയത്. ആ സ്ഥാനത്ത് വര്‍ഷം മാര്‍ച്ച് 29ന് ഒരു ദിവസം നേരത്തേ ഇക്കുറി ക്ലോക്ക് മുന്നോട്ട് നീക്കും.

സ്മാര്‍ട്ട്‌ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും മാര്‍ച്ച് 29 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് അത് ഓട്ടോമാറ്റിക്കായി പുലര്‍ച്ചെ 2 മണിയിലേക്ക് നീങ്ങും. പക്ഷേ ഡെക്കൊറേറ്റീവ് ക്ലോക്കുകള്‍ സ്വമേധയാ ക്രമീകരിക്കേണ്ടതായി വരും. ഈ മാറ്റം ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുത്തും. എന്നിരുന്നാലും പകല്‍ വെളിച്ചവും കൂടുതല്‍ ദൈര്‍ഘ്യമുള്ള വൈകുന്നേരങ്ങളും അതുറപ്പാക്കും.

എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും സമയമാറ്റത്തിന് ഒരുങ്ങിക്കഴിഞ്ഞു. സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്വാഭാവിക വെളിച്ചം പരമാവധിയാക്കുന്നതിനാണ് ഈ സീസണല്‍ ക്രമീകരണം തുടങ്ങിയത്.

യൂറോപ്യന്‍ യൂണിയനിലെ മിക്ക ആളുകളും ഈ സമയമാറ്റത്തിനെതിരാണെന്ന അഭിപ്രായ സര്‍വേ 2019ല്‍ പുറത്തുവന്നിരുന്നു.ഇതേതുടര്‍ന്ന് 2021ന് ശേഷം ഈ ക്രമീകരണം അവസാനിപ്പിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വോട്ട് ചെയ്തു. എന്നിരുന്നാലും, കോവിഡ് പാന്‍ഡെമിക്കിനെ തുടര്‍ന്ന് ഈ തീരുമാനം നടക്കാതെ പോയി.പിന്നീട് കോവിഡ് പിന്മാറിയിട്ടും യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങള്‍ ഇതുവരെ ഈ തീരുമാനവുമായി മുന്നോട്ട് പോയില്ല.ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് യൂറോപ്യന്‍ കമ്മീഷനും വ്യക്തമാക്കിയിരുന്നു. വര്‍ഷാവസാനത്തില്‍, ഒക്ടോബര്‍ 26 ഞായറാഴ്ച ക്ലോക്കുകള്‍ വീണ്ടും ഒരു മണിക്കൂര്‍ പിന്നോട്ട് പോകും.

ജ്യോതിശാസ്ത്ര കലണ്ടര്‍ പിന്തുടരുന്നവര്‍ക്ക്, മാര്‍ച്ച് 20 വെള്ളിയാഴ്ച, വസന്തത്തിന്റെ ആദ്യ ദിവസമാണ്. ദൈര്‍ഘ്യമേറിയ പകലുകള്‍, ഭാരം കുറഞ്ഞ സായാഹ്നങ്ങള്‍, നല്ല സൂര്യപ്രകാശം എന്നിവയുടെ ക്രമാനുഗതമായ തിരിച്ചുവരവിനെയാണ് സ്പ്രിംഗ് ഇക്വുനോക്സ് സൂചിപ്പിക്കുന്നത്.ഈ ഋതുഭേദങ്ങള്‍ക്കൊപ്പമാണ് സമയമാറ്റവും വരുന്നത്.

Advertisment