/sathyam/media/media_files/2026/01/16/r-2026-01-16-04-39-42.jpg)
വാഷിംഗ്ടണ്‍: വസ്ത്രധാരികളായ സ്ത്രീകളും കുട്ടികളും നഗ്‌നരും ബിക്കിനിക്കാരുമായതോടെ എലോണ്‍ മസ്‌കിന്റെ ഗ്രോക്ക് എ ഐ വിവാദത്തില്‍.
നിയമവിരുദ്ധമായ ഒന്നും നിര്‍മ്മിക്കാന്‍ ഗ്രോക്ക് എ ഐ അനുവദിക്കില്ലെന്ന അവകാശവാദവുമായി മസ്‌ക് രംഗത്തുവന്നിട്ടുണ്ടെങ്കിലുംവിവിധ രാജ്യങ്ങള്‍ ഗ്രോക്ക് എ ഐ യെ നിരോധിച്ചു.
എക്‌സുമായി ബന്ധപ്പെട്ട എ ഐ ബോട്ടാണ് ഗ്രോക്ക് എ ഐ.പൂര്‍ണ്ണ വസ്ത്രം ധരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ഗ്രോക്ക് എ ഐ ടാഗ് ചെയ്ത് നഗ്നരാക്കിയും ബിക്കിനി ധരിച്ചും അവതരിപ്പിച്ചതോടെയാണ് സുരക്ഷ ചര്‍ച്ചയായത്.ഇത്തരം പ്രശ്നങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ എക്‌സ് നിരോധിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് യു കെ സര്‍ക്കാര്‍ അടുത്തിടെ സ്ഥിരീകരിച്ചു.വ്യാജ അശ്ലീല ചിത്രങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് ഇന്തോനേഷ്യ ഗ്രോക്കിനെ ഔദ്യോഗികമായി നിരോധിച്ചു.
ഗ്രോക്ക് ഉണ്ടാക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ നഗ്നമായ ചിത്രങ്ങളെക്കുറിച്ച് അറിയില്ലെന്ന് മസ്‌ക് അറിയിച്ചു.ഇതിന് സീറോ സാധ്യതയേയുള്ളുവെന്നും മസ്‌ക് അവകാശപ്പെട്ടു. ഗ്രോക്ക് സ്വയമേവ ചിത്രങ്ങള്‍ സൃഷ്ടിക്കില്ല. ഉപയോക്താക്കള്‍ അഭ്യര്‍ത്ഥിച്ചാല്‍ മാത്രമേ അങ്ങനെ ചെയ്യുന്നുള്ളൂവെന്നും ഇദ്ദേഹം വാദിക്കുന്നു.
ഇമേജുകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെടുമ്പോള്‍, നിയമവിരുദ്ധമായവ നിര്‍മ്മിക്കാന്‍ അത് വിസമ്മതിക്കും.ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ അനുസരിക്കുകയെന്നതാണ് ഗ്രോക്കിന്റെ പ്രവര്‍ത്തന തത്വമെന്നും മസ്‌ക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. മസ്‌കിന്റെ അവകാശ വാദത്തെക്കുറിച്ച് അഭിപ്രായപ്രകടനവുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തുവന്നു.ഇവരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചിലര്‍ മസ്‌കിന്റെ വീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ മറ്റു ചിലര്‍ എതിര്‍പ്പറിയിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us