അയര്‍ലണ്ടില്‍ സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്; പ്രധാനമന്ത്രി പദത്തിലേക്ക് മാർട്ടിന്‍?

New Update
Gcvjjn

അയര്‍ലണ്ടിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിയാന ഫോയൽ, ഫിന ഗേൽ, സ്വതന്ത്ര ടി ഡി മാരുടെ റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു.

Advertisment

ഫിയാന ഫോയൽ, ഫിന ഗേൽ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവോടെ മൊത്തം 86 സീറ്റുകൾ നേടിയിരുന്നു, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര ടി.ഡി.മാരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, പുതിയ കൊളിഷൻ സര്‍ക്കാരിനുള്ള ഭൂരിപക്ഷം ലഭിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇപ്പോൾ 9 സ്വതന്ത്രപ്രവര്‍ത്തകരുടെ പിന്തുണയോടെ 95-സീറ്റിന്റെ ഭൂരിപക്ഷം പുതിയതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരിനു ലഭിക്കും.

പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തെക്കുറിച്ചുള്ള ഒരു രൂപരേഖ ബുധാഴ്ച വൈകീട്ട് പുറത്തുവിടാനാണ് പദ്ധതി.

പുതിയ സര്‍ക്കാര്‍ രൂപീകരണ കരാറിൽ rotating taoiseach സംവിധാനവും ഉൾപ്പെടുത്തിയാതിനാല്‍ ഫിയാന ഫോയൽ നേതാവ് മിഷാള്‍ മാർട്ടിന്‍ ആദ്യം പ്രധാനമന്ത്രി പദവിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടര വർഷം കഴിഞ്ഞ് ഫിന ഗേൽ നേതാവ് സൈമൺ ഹാരിസ് വീണ്ടും പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തും.

ജനുവരി 22-നാണ് ഡെയ്ല്‍ ചേരുന്നത്. അതിന് മുന്‍പ് പ്രധാനമന്ത്രിയുടെ നാമ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Advertisment