New Update
/sathyam/media/media_files/2025/04/29/6bWyyyn61EH5koASmlS7.jpg)
അയര്‍ലണ്ടുകാര്‍ ഇടവേളകളില്‍ ഏറ്റവുമധികം കുടിക്കാനിഷ്ടപ്പെടുന്ന പാനീയം കാപ്പിയാണെന്ന് സര്‍വേ ഫലം. രാജ്യത്തെ 500 ഓഫീസ് ജോലിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് കോഡ്സ് ഓഫീസ് സൊല്യൂഷൻ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇടവേളകളില്‍ 50% പേരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന പാനീയം കാപ്പിയാണ്. രണ്ടാം സ്ഥാനം 37% പേരുമായി ചായയ്ക്കാണ്.
കാപ്പിയില്‍ 31% പേരും ഇഷ്ടപ്പെടുന്നത് നെസ്കാഫെ ബ്രാന്‍ഡാണ്. കോഫി പോഡ് (12%), എസ്‌പ്രെസ്സോ (8%) എന്നിവ പിന്നാലെ.
ചായയുടെ കാര്യത്തിലാകട്ടെ ഭൂരിപക്ഷത്തിന്റെ ഇഷ്ട ബ്രാന്‍ഡ് ലിയോൺസ് ടീ (32%) ആണ്. തൊട്ടുപിന്നാലെ ബേറി’സ് ടീ (31) ഉണ്ട്. 8% പേര്‍ ലിപ്റ്റോണും ഇഷ്ടപ്പെടുന്നു.
ഏറ്റവുമധികം പേര്‍ ഇടവേളയെടുക്കുന്ന സമയം രാവിലെ 9-നും 11-നും ഇടയ്ക്കാണ്- 76%. ഉച്ചയ്ക്ക് മുമ്പുള്ള സമയം (44%), ലേറ്റ് ആഫ്റ്റര്‍നൂണ്‍ (41%) എന്നിവയും ആളുകള്‍ പ്രധാനമായും ഇടവേളയ്ക്കായി തിരഞ്ഞെടുക്കുന്നു.
72% പേരും തങ്ങളുടെ ഇടവേളകള്‍ 5 മുതല്‍ 15 മിനിറ്റ് വരെ നീളുന്നതാണെന്നും പ്രതികരിച്ചിട്ടുണ്ട്. ജോലിക്കിടെയുള്ള ഈ ഇടവേളകള്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകരമാണെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. ജോലിക്കാരില്‍ 70% പേരും ദിവസേന രണ്ടോ അതിലധികമോ ഇടവേളകള്‍ എടുക്കുന്നുണ്ട്. ഇത്തരം ഇടവേളകള്‍ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് 65% പേരും പ്രതികരിക്കുകയും ചെയ്യുന്നു.