/sathyam/media/media_files/4vWG8XHDXUWi1W6DHfo9.jpg)
ഡ്രോഗഡ : അയര്‍ലണ്ടിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനില്‍ മരണപ്പെട്ട കോഴിക്കോട് പുതുപ്പാടി സ്വദേശി വിജേഷ് പി.കെ (33 )യുടെ ഭൗതീകദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ചൊവ്വാഴ്ച നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ വിജേഷ് താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നാട്ടില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന വിജേഷ്. കഴിഞ്ഞ ഡിസംബറിലാണ് സ്റ്റാമുള്ളിനിലെ റെഡ് വുഡ് കെയര്‍ സെന്ററില്‍ ജോലിയ്ക്കായി എത്തിയത്. കുറഞ്ഞ കാലത്തിനുള്ളില്‍ ഏവരുടെയും പ്രയങ്കരനായി മാറിയ വിജേഷിന്റെ അകാല നിര്യാണം ഏവരെയും സങ്കടത്തിലാഴ്ത്തി. വിജേഷിന് അന്ത്യാഞ്ജലിയൊരുക്കി യാത്രയാക്കാനുള്ള അവസരം ക്രമീകരിക്കുന്നുണ്ട്.
നാട്ടിലുള്ള ഭാര്യയെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കവെയാണ് വിജേഷിനെ മരണം തേടിയെത്തിയത്.
ദ്രോഹഡയിലെ ഔര്‍ ലേഡി ലൂര്‍ദ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും .
വിജേഷിന്റെ കുടുംബത്തെ സഹായിക്കാനും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി ,സഹപ്രവര്‍ത്തകരും ,സുഹൃത്തുക്കളും ചേര്‍ന്ന് ഗോ ഫണ്ട് മീ ‘മുഖേന ഇന്നലെ വൈകുന്നേരം ആരംഭിച്ച ധനസമാഹരണയജ്ഞത്തിന് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ഉദാരമായ . പിന്തുണയാണ് നല്‍കുന്നത്. ഗോ ഫണ്ട് മീ പേജിന്റെ ലിങ്കിലൂടെ വിജേഷിന്റെ കുടുംബത്തെ നിങ്ങള്‍ക്കും സഹായിക്കാം.GO FUND ME LINK https://www.gofundme.com/f/funeral-and-family-support-for-vijesh?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us