/sathyam/media/media_files/tYIE1Tuu2ZYMDTX2x3kh.jpg)
ഡബ്ലിന്‍ : അയര്‍ലണ്ട് അത്യപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസത്തിന് ഈ മാസം സാക്ഷിയായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. 250 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അപ്രതീക്ഷിത പ്രതിഭാസത്തിനാകും ഈ വര്‍ഷം തുടക്കമിടുകയെന്ന് മെറ്റ് ഏറാന്‍ പറയുന്നു. അതിന്റെ ഭാഗമായി ഈ മാസവും അടുത്ത മാസത്തിന്റെ തുടക്കത്തിലും, രാജ്യം അതീവ ശൈത്യത്തിലേയ്ക്ക് പോയേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഈ വര്‍ഷം മൂന്ന് സ്ട്രാറ്റോസ്ഫെറിക് താപനം സംഭവിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. 250 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണിത്. ഈ വര്‍ഷം ശൈത്യകാലത്ത് എല്‍ നിനോ വിന്റര്‍ ട്രിപ്പിള്‍ എസ് എസ് ഡബ്ല്യു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മെറ്റ്ഏറാന്റെ ലോംഗ് റേഞ്ച് ഫോര്‍കാസ്റ്റിംഗ് മേധാവി പ്രൊഫ. ആദം സ്‌കൈഫ് പറഞ്ഞു. എല്‍ നിനോ സമയത്ത് ഒന്നിലധികം എസ് എസ് ഡബ്ല്യു അവസ്ഥകള്‍ക്ക് സാധ്യതയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ഇന്ന് മിക്കവാറും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് നിരീക്ഷണം പറയുന്നു. കോര്‍ക്കിലും,കെറിയിലും ‘പതിവുപോലെ’ യെല്ലോ റെയിന്‍ വാണിംഗാണ് നല്‍കിയിട്ടുള്ളത്.
രാജ്യത്താകെ പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറ് ഭാഗത്ത് നിന്നും ശക്തമായ തെക്ക് പടിഞ്ഞാറന്‍ കാറ്റ് വീശാനുമിടയുണ്ട്. ഏറ്റവും ഉയര്‍ന്ന താപനില 11 മുതല്‍ 13 ഡിഗ്രി വരെയായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us