പരിഹാസ്യ നിയമവുമായി അയര്‍ലണ്ട്…. മയക്കുമരുന്ന് വില്പനകാര്‍ക്ക് ജയിലിന് പകരം കമ്മ്യൂണിറ്റി സര്‍വ്വീസ്

New Update
G

ഡബ്ലിന്‍: മയക്കുമരുന്ന് വ്യാപാരികള്‍ക്ക് ജയിലിന് പകരം കമ്മ്യൂണിറ്റി സര്‍വ്വീസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മൂക്കില്‍ വിരല്‍വെച്ച് ജനം. മയക്കുമരുന്ന് വ്യാപാരികള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം കമ്മ്യൂണിറ്റി സര്‍വ്വീസ് നല്‍കാനുള്ള പദ്ധതികള്‍ക്കെതിരെ അന്റു അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

Advertisment

ഈ പരിഹാസ്യമായ പരിഷ്‌കാരത്തിനായി ക്രിമിനല്‍ നിയമവും സിവില്‍ നിയമവും (മിസലേനിയസ് പ്രൊവിഷന്‍സ്) ബില്‍ 2025 പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗനാണ് ബില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചത്.പാര്‍ലമെന്ററി സമിതി അംഗീകരിച്ച് നടപ്പാക്കിയാല്‍ 24 മാസം വരെ ജയില്‍ ലഭിക്കുന്ന കുറ്റത്തിന് പകരം മയക്കുമരുന്നു കടത്തുകാര്‍ക്കും വ്യാപാരികള്‍ക്കും ശിക്ഷയായി കമ്മ്യൂണിറ്റി സര്‍വ്വീസ് പരിഗണിക്കാന്‍ ജഡ്ജിമാരെ ഈ ബില്‍ നിര്‍ബന്ധിതമാക്കും.ഐറിഷ് ജയിലുകളിലെ തിരക്കു മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഈ പരിഷ്‌കരണം വരുന്നതെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.

ഈ നിര്‍ദ്ദേശം വളരെ ആശങ്കാജനകമാണെന്ന് കൗണ്ടി മയോയില്‍ നിന്നുള്ള അന്റു പാര്‍ട്ടി ടി ഡി പോള്‍ ലോലെസ് ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ സമയത്ത്, ജസ്റ്റീസ് മന്ത്രി കുറ്റകൃത്യങ്ങളോട് മൃദുവായ സമീപനം സ്വീകരിക്കുകയാണ്. മയക്കുമരുന്ന് ഇടപാടിനെയും വന്‍ മോഷണങ്ങളെക്കുറിച്ചും ‘ഭീകര’ ആക്രമണങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അതിനിടയിലാണ് കുറ്റവാളികള്‍ക്ക് ബൂസ്റ്റ് നല്‍കുന്ന ഈ തീരുമാനം

സാമൂഹിക നന്മയെക്കുറിച്ചല്ല, ജയില്‍ ശേഷിയെക്കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ജയിലുകള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാരിന്റെ ചിന്തകള്‍. സമൂഹത്തില്‍ പ്രശ്നം സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപാരിയെ ജയിലിടുന്നതിന് പകരം കമ്മ്യൂണിറ്റി സര്‍വ്വീസിന് അയയ്ക്കുന്നത് പരിഹാസ്യമാണെന്ന് ടി ഡി ആരോപിച്ചു.

Advertisment