/sathyam/media/media_files/2026/03/09/t-2026-03-09-03-37-05.jpg)
പോര്‍ട്ട് ലീഷ് : സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്റു നേതാവ് പീദര്‍ തോബിന്‍.പോര്‍ട്ട്‌ലീഷില്‍ ഇന്നലെ വൈകിട്ട് പാര്‍ട്ടിയുടെ ആര്‍ഡ് ഫീസില്‍ സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.അതേ സമയം,ഫിന ഫാളിനൊപ്പം ചേര്‍ന്ന് അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പീദര്‍ ടോബിന്‍ വെളിപ്പെടുത്തി.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഗോള്‍വേ വെസ്റ്റില്‍ ഓര്‍ല ന്യൂജെന്റും ഡബ്ലിന്‍ സെന്‍ട്രലില്‍ ഇയാന്‍ നോയല്‍ സ്മിത്തുമാകും സ്ഥാനാര്‍ത്ഥികളെന്നും പാര്‍ട്ടി ലീഡര്‍ പ്രഖ്യാപിച്ചു.
ഭവനരാഹിത്യം,കുറഞ്ഞ ജനനനിരക്ക്, ഭവന പ്രതിസന്ധി, ഇന്ധനവില വര്‍ദ്ധനവ്, നികുതികള്‍ എന്നിവയൊക്കെ എടുത്തു പറഞ്ഞ് വിമര്‍ശിച്ച പീദര്‍ തോബിന്‍ സോഷ്യല്‍ കോണ്ടാക്ടുകള്‍ സര്‍ക്കാര്‍ നശിപ്പിച്ചെന്നും കുറ്റപ്പെടുത്തി. അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് അന്റു നേതാവ് കുറ്റപ്പെടുത്തിഭവന പ്രതിസന്ധിക്ക് കാരണം ചുവപ്പു നാടയും കുടിയേറ്റവുമാണെന്ന് ടോ ബിന്‍ കുറ്റപ്പെടുത്തി. അയര്‍ലണ്ടിലെ ജനസംഖ്യ വര്‍ഷം തോറും 100,000 എന്ന നിലയില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയാണ്.
ഫിന ഫാളുമായി ചേരാന്‍ റെഡി
അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരില്‍ പ്രവേശിക്കണമെന്ന ആഗ്രഹവും തോബിന്‍ പങ്കുവെച്ചു.അതിന് അന്റുവിന്റെ ടിഡികളുടെ എണ്ണം രണ്ടില്‍ നിന്ന് ഡസനിലെത്തിക്കണം.’ഫിന ഫാളിനൊപ്പം സര്‍ക്കാരില്‍ ചേരാന്‍ അന്റു തയ്യാറാണ്. കോര്‍ ഐഡിയോളജിയില്ലാത്തതിനാല്‍ ഫിന ഫാളുമായി ചേര്‍ന്നു പോകുന്നത് എളുപ്പമായിരിക്കും’ ടോബിന്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിലെത്തിയാല്‍….
സര്‍ക്കാരിലെത്തിയാല്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.സര്‍ക്കാരിലെത്തിയാല്‍ കര്‍ശനമായ കുടിയേറ്റ സംവിധാനം നടപ്പിലാക്കും.സഹായം ആവശ്യമുള്ളവരെ സഹായിക്കും. അങ്ങനെയല്ലാത്തവരെ വേഗത്തില്‍ നാടകടത്തും.
ഭവന പ്രതിസന്ധി ഫിക്സബിളാണെന്നും സ്വന്തമായൊരു വീടിനുള്ള തടസ്സങ്ങള്‍ പാര്‍ട്ടി നീക്കം ചെയ്യുമെന്നും തോബിന്‍ പറഞ്ഞു. പ്രോക്യുവര്‍മെന്റ് , ടെന്ററിംഗ്, ജുഡീഷ്യല്‍ റിവ്യു എന്നിവയുള്‍പ്പെടെ അയര്‍ലണ്ടിന്റെ ആസൂത്രണ സംവിധാനത്തിലെ കാലതാമസം ടോബിന്‍ ചൂണ്ടിക്കാട്ടി.പ്രായോഗികത വര്‍ദ്ധിപ്പിക്കുന്നതിന് ഹോം ബില്‍ഡിംഗിനുള്ള വാറ്റ് കുറയ്ക്കുമെന്നും ടോബിന്‍ പറഞ്ഞു.
പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ എക്സൈസ്, തീരുവകളെയും തോബിന്‍ വിമര്‍ശിച്ചു.തന്റെ പാര്‍ട്ടി സര്‍ക്കാരില്‍ എത്തിയാല്‍ എം50 ടോളുകള്‍ നിര്‍ത്തലാക്കും.ജോലിക്ക് നികുതി,യാത്രക്കാര്‍ക്കും നികുതി എന്നും വിശേഷിപ്പിച്ചുകൊണ്ട്, മോട്ടോര്‍വേ നികുതി സര്‍ക്കാരിന്റെ പണം കറക്കുന്ന പശുവാണെന്ന് ടോബിന്‍ പരിഹസിച്ചു.
ഇടത്തരം വരുമാനക്കാരെ സര്‍ക്കാര്‍ കെണിയിലാക്കി
ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങള്‍ ഇടത്തരം വരുമാനക്കാരെ കെണിയിലാക്കി.കുടുംബങ്ങള്‍ ലോക്കല്‍ അതോറിറ്റികളില്‍ അവര്‍ സമ്പന്നരാണ്.എന്നാല്‍ വാടക വിപണിയെ സംബന്ധിച്ചിടത്തോളം അവര്‍ വളരെ ദരിദ്രരുമാണ്.ഐറിഷ് യൂണിറ്റി,ഡെഡിക്കേഷന്‍, അക്കൗണ്ടബിലിറ്റി എന്നീ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നതിനുള്ള അന്റവിന്റെ പ്രതിബദ്ധതയും ടോബിന്‍ എടുത്തു പറഞ്ഞു.
ഒരു ഡസന്‍ ടി ഡിമാരുണ്ടാകുമെന്ന്…..
പോര്‍ട്ട് ലീഷ് : അടുത്ത പൊതു തിരഞ്ഞെടുപ്പിനുശേഷം അന്റുവിന് ഒരു ഡസന്‍ ടി ഡിമാരുണ്ടാകുമെന്ന് പാര്‍ട്ടി ലീഡര്‍ പീദര്‍ തോബിന്‍.പോര്‍ട്ട്‌ലീഷില്‍ ആര്‍ഡ് ഫീസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇദ്ദേഹം.അടുത്ത തിരഞ്ഞെടുപ്പിനുശേഷം അന്റു സര്‍ക്കാരില്‍ ചേരാന്‍ ശ്രമിക്കുമെന്ന് തോബിന്‍ അറിയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അതിന്റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചിരുന്നു.പാര്‍ലമെന്ററി സമിതിയില്‍ ഇപ്പോള്‍ മൂന്ന് അംഗങ്ങളേയുള്ളു.
ഫിനഫാളിന്റെ ദീര്‍ഘകാല വിമര്‍ശകനാണ് തോബിന്‍. ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അയര്‍ലണ്ടില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്ന് ടോബിന്‍ ആരോപിച്ചു.
‘ഫിനഫാളുമായി സഖ്യത്തിന് തയ്യാറാണ്.ഞാന്‍ ഫിനഫാള്‍ ആരാധകനല്ല.ഫിനഫാളിന് പ്രത്യയശാസ്ത്രപരമായ കടുംപിടുത്തമൊന്നുമില്ല.പിഡിഎസുമായോ ഗ്രീന്‍ പാര്‍ട്ടിയുമായോ ചേര്‍ന്നാല്‍ ഫിന ഫാള്‍ അവരുടെ നിറം സ്വീകരിക്കുന്നതായി കാണാം’.
സര്‍ക്കാര്‍ സ്വന്തം പൗരന്മാരുമായുള്ള സാമൂഹിക കരാര്‍ ലംഘിക്കുകയാണെന്ന് തോബിന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോലും കഴിയില്ലെന്ന് തോബിന്‍ ആരോപിച്ചു.ഇന്ധനം കുടുംബങ്ങള്‍ക്ക് ആഡംബരവസ്തുവായെന്ന് ടോബിന്‍ പറയുന്നു.
ഇന്ധനച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിലും മെയ് ഒന്നുമുതല്‍ കാര്‍ബണ്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത് ആശങ്ക ഉളവാക്കുന്നു.കാര്‍ബണ്‍ നികുതി ഊര്‍ജ്ജ കുടിശ്ശികയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണെന്ന് തോബിന്‍ പറഞ്ഞു.റീട്രോഫിറ്റിംഗ് പോലുള്ള ശ്രമങ്ങള്‍ക്ക് പണം നല്‍കേണ്ടിവരുന്നതിനാല്‍ കാര്‍ബണ്‍ നികുതികള്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us