ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങുന്നതായി കോനോർ എംസിഗ്രെഗോർ

New Update
Ggg

ഐറിഷ് പ്രസിഡന്റ് മത്സര രംഗത്ത് നിന്നും പിന്‍വാങ്ങുന്നതായി Conor എംസിഗ്രെഗോർ. മുന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്റര്‍ കൂടിയായ എംസിഗ്രെഗോർ, സോഷ്യല്‍ മീഡിയ ആയ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

തന്നെ മത്സരിക്കുന്നതില്‍ നിന്നും തടയുന്നത് രാജ്യത്തെ കാലഹരണപ്പെട്ട ഭരണഘടനയാണെന്നും എംസിഗ്രെഗോർ, എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. നേരത്തെ പീഡന കേസില്‍ സിവില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച എംസിഗ്രെഗോർ, താൻ നിരപരാധിയാണെന്നും, ഉഭയസമ്മതപ്രകാരമായുള്ള ബന്ധമായിരുന്നു അതെന്നും വാദിച്ചിരുന്നു. തീവ്രവലതുപക്ഷ നിലപാടുകളുടെ പേരിലും അദ്ദേഹം പലപ്പോഴും വിവാദത്തിലായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും, ഭാവിയില്‍ സ്ഥാനാര്‍ത്ഥ്വത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനായി സേവനം ചെയ്യുന്നത് തുടരുമെന്നും, ഇപ്പോള്‍ ആരംഭിച്ച മാറ്റത്തിന്റെ അലയൊലികളെ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാകില്ലെന്നും പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

Advertisment