56 ദിവസമായി തുടര്‍ച്ചയായ മഴ, അയര്‍ലണ്ടിന് ഇത് പുതുമ

New Update
V

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ എല്ലാ ദിവസവും മഴ ലഭിച്ചെന്ന് മെറ്റ് ഏറാന്റെ സ്ഥിരീകരണം.എല്ലാ പ്രദേശത്തും എല്ലാ ദിവസവും മഴ ലഭിച്ചുവെന്നല്ല ഈ വെളിപ്പെടുത്തലിന് അര്‍ത്ഥമെന്നും നിരീക്ഷകന്‍ വ്യക്തമാക്കി.

Advertisment

കെറിയിലെ വാലന്റിയ ഒബ്സര്‍വേറ്ററിയില്‍ 2026 ജനുവരി ഒന്നിനും 2026 ഫെബ്രുവരി 24നുമിടയില്‍ 56 ദിവസത്തെ കാലയളവില്‍ 318.1 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.രാജ്യത്തെ മിക്ക പ്രദേശങ്ങളിലും എല്ലാദിവസവും നേരിയ തോതിലെങ്കിലും മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. ഇത് രാജ്യ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയധികം മഴ ദിവസങ്ങള്‍ അടുപ്പിച്ചെത്തുന്നത്. എന്നാല്‍ കോര്‍ക്ക് വിമാനത്താവളത്തിലെ വെതര്‍സ്റ്റേഷനാണ് ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 323 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ സ്വാധീനവും ശൈത്യകാലത്തെ ന്യൂനമര്‍ദ്ദ വ്യവസ്ഥകളുമാണ് ഈ അസാധാരണ മഴമുറയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. ഇന്നും ,നാളെയും രാജ്യവ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. മിഡ് ലാന്‍ഡ്സിലും ,ഡബ്ലിന്‍ മേഖലയിലും കനത്ത മഴയും,വെള്ളപ്പൊക്കവും ഉണ്ടായേക്കാം.

അതേസമയം, ജലാശയങ്ങള്‍ നിറയുന്നതിനും കാര്‍ഷിക മേഖലക്ക് ആശ്വാസമാകുന്നതിനും ഈ മഴ സഹായകമായതായി നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഗതാഗതം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisment